ഇതാ പുതിയ ഫീച്ചര്‍...

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വാട്സാപ്പ് ഉപയോക്താവിനും 







ശല്യം ഉണ്ടാക്കുന്ന ഗ്രൂപ്പുകളുണ്ടാകും വാട്സാപ്പിൽ. അതിൽ നിന്നും എത്ര പുറത്തുകടക്കാൻ ശ്രമിച്ചാലും അഡ്മിൻമാർ നിങ്ങളെ വീണ്ടും
ഗ്രൂപ്പിൽ ചേർത്തുകൊണ്ടിരിക്കും. അത്തരം ഗ്രൂപ്പുകൾ മ്യൂട്ട് ചെയ്ത് വെക്കുകയല്ലാതെ ഇതുവരെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല.

എന്നാൽ ഇനി കാര്യങ്ങൾ മാറി . വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വാട്സാപ്പ് ഉപയോക്താവിനും ലഭിക്കും. വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റിലാണ് ഈ പുതിയ പ്രൈവസി ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ സംവിധാനം അനുസരിച്ച് ഗ്രൂപ്പ് അഡ്മിൻമാർ ഗ്രൂപ്പിലേക്ക് മറ്റുള്ളവരെ പ്രൈവറ്റ് ചാറ്റ് വഴി ക്ഷണിക്കുന്നു. ഈ ക്ഷണം അവർക്ക് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. അഡ്മിൻമാർ അയക്കുന്ന ഇൻവൈറ്റ് സന്ദേശത്തിൽ ഗ്രൂപ്പിന്റെ പേര്, വിവരണം, ഗ്രൂപ്പ് അംഗങ്ങൾ ആരെല്ലാമാണ് തുടങ്ങിയ വിവരങ്ങളുണ്ടാവും. 3 ദിവസത്തിനുള്ളിൽ ഈ ക്ഷണം അംഗീകരിച്ചില്ലെങ്കിൽ അത് താനെ പിൻവലിക്കപ്പെടും.

പുതിയ ഫീച്ചർ  എങ്ങനെ ഉപയോഗികം എന്ന് നോക്കാം


Account >Privacy >Groups തിരഞ്ഞെടുക്കുക അതിൽ Nobody, My Contacts , Everyone. എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ടാവും.
അതിൽ നിന്നും Nobody, എന്നത് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ അനുവാദം ഉണ്ടെങ്കിൽ മാത്രമേ നിങ്ങളെ മറ്റൊരാൾക്ക് ഗ്രൂപ്പിൽ ചേർക്കാൻ സാധിക്കൂ. My Contacts, എന്നാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ കോൺടാക്റ്റ് അംഗങ്ങൾക്ക് മാത്രമേ നിങ്ങളെ ഗ്രൂപ്പിൽ ചേർക്കാൻ സാധിക്കൂ. Everyone എന്ന തിരഞ്ഞെടുത്താൽ ആർക്കും നിങ്ങളെ ഗ്രൂപ്പിൽ ചേർക്കാനാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍