വാട്‌സാപ്പ് ബിസിനസ് ആപ്പ്
വ്യവസായ സ്ഥാപനങ്ങൾക്ക് ഉപയോക്താക്കളുമായി
സംവദിക്കുന്നതിനായുള്ള വേദിയൊരുക്കുന്ന വാട്സാപ്പ് ബിസിനസ് ആപ്ലിക്കേഷൻ ഇനി ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും. ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും ഇനിമുതൽ വാട്സാപ്പ് ബിസിനസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിലാണ് ആദ്യം ഇത് ലഭ്യമാവുക.
2018 ജനുവരിയിലാണ് വാട്സാപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ബിസിനസ് അക്കൗണ്ടുകൾ ആപ്പിലുണ്ട് എന്നും ആപ്പിന്റെ ഐഓഎസ് പതിപ്പ് ആപ്പ്സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുമെന്നും വാട്സാപ്പ് പറഞ്ഞു.
ഇന്ത്യയെ കൂടാതെ ബ്രസീൽ, ജർമനി, ഇൻഡൊനീഷ്യ, മെക്സിക്കോ, യുകെ, യുഎസ് എന്നിവിടങ്ങളിലാണ് വാട്സാപ്പ് ബിസിനസ് ഐഓഎസ് പതിപ്പ് ലഭിക്കുക.
വ്യവസായ സ്ഥാപനങ്ങൾക്ക് അവരെ സംബന്ധിച്ച ഉപകാരപ്രദമായ വിവരങ്ങൾ ഉപയോക്താക്കളുമായി കൈമാറുന്നതിന് വേണ്ടിയാണ് ഈ സൗകര്യം വാട്സാപ്പ് ഒരുക്കിയിട്ടുള്ളത്.
ഉൽപ്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചുമുള്ള വിവരാന്വേഷണങ്ങൾക്കായി ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
0 അഭിപ്രായങ്ങള്‍