പോക്കറ്റിലൊതുങ്ങുന്ന സ്മാർട്ഫോണുമായി ലെനോവോ

Lenovo K10 Plus





ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറയാണ് ലെനോവോ K10 പ്ലസിന്റെ പ്രധാന ആകർഷണം.
4GB RAM + 64GB സ്റ്റോറേജ് വാരിയന്റിൽ ഇറങ്ങുന്ന ഫോണിന് 10,999 രൂപയാണ് ഇന്ത്യയിലെ വില. മറ്റു ലെനോവോ ഫോണുകളെ പോലെ ലെനോവോ K10 പ്ലസിലും ആൻഡ്രോയിഡ് പൈ (Android Pie) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ZUI ആണുള്ളത്.
വാട്ടർ ഡ്രോപ്പ് സ്റ്റൈലിലുള്ള ഡിസ്പ്ലേ നോച്ചുള്ള ഫോണിനുള്ളത് മൂന്ന് മുന്‍ ക്യാമറകളാണ്. ആപ്പിളും ഗൂഗിൾ പിക്സലും പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറയാണ് ലെനോവോ K10 പ്ലസിലും ഒരുക്കിയിരിക്കുന്നത്.

പ്രൈമറി സെന്‍സറിന് 13 മെഗാപിക്സും f/2.0 ലെന്‍സുമാണ് ഉള്ളത്. 8 മെഗാപിക്സലുള്ള സെക്കന്‍ററി സെന്‍സറില്‍ വൈഡ് ലെന്‍സ് ഉപയോഗിക്കാം. 5 മെഗാപിക്സലുള്ള മുന്നാം സെന്‍സറായിരിക്കും ചിത്രത്തിന്‍റെ ഡെപ്ത്ത് നിര്‍ണയിക്കുക.
6.22-ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്‌പ്ലേയുള്ള ഫോണിന്റെ റസല്യൂഷൻ 720x1520 പിക്സലാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന 16 മെഗാപിക്സല്‍ ഫ്രന്റ് ക്യാമറ ബ്യൂട്ടി അല്‍ഗോരിതത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലെനോവോ K10 പ്ലസിലുള്ള 120 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ്‌ വൈഡ് ആംഗിൾ ചിത്രങ്ങൾ ഫോണിലെടുക്കാൻ സഹായിക്കും.
4 ജിബി റാമുള്ള ലെനോവോ K10 പ്ലസില്‍ 64 ജിബി ഓണ്‍ബോഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ ഉയര്‍ത്താനാവും. 1.8 GHz വേഗതയുള്ള ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 632 പ്രോസസറാണ് ഫോണിനുള്ളത്.
കണക്ടിവിറ്റിക്കായി 4G LTE, Wi-Fi 802.11ac, ബ്ലൂടൂത്ത് v5.0, GPS/ A-GPS, യുഎസ്ബി സി ടൈപ്പ് പോര്‍ട്ടുമാണ് ഫോണിലുള്ളത്. ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഇടം പിടിച്ചിട്ടുണ്ട്.
4,050mAh ബാറ്ററിയുള്ള ഫോൺ 10W ചാർജറോടു കൂടിയാണ് വരുന്നത്. ഈ ചാർജർ ഫാസ്റ്റ് ചാർജിങ് സപ്പോർട് ചെയ്യും. ഒറ്റ തവണ ചാർജ് ചെയ്താൽ ഇന്റർനെറ്റിൽ ബ്രൗസ് ചെയ്താലും ഒരു ദിവസം മുഴുവൻ ഈ ബാറ്ററി നില നിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ബ്ലാക്ക്, സ്പ്രൈറ്റ് കളർ എന്നീ നിറങ്ങളിൽ ലഭിക്കുന്ന ഫോൺ സെപ്റ്റംബർ 30 -ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍