മണിക്കൂറുകൾ കഴിഞ്ഞാൽ നിങ്ങളുടെ Pan Card ഉപയോഗശൂന്യമാകും! ഒപ്പം കനത്ത പിഴയും

 

PAN-Aadhaar Link


 നിങ്ങൾ ഇതുവരെയായി നിങ്ങളുടെ Permanent Account Number (PAN) ആധാർ കാർഡുമായി ലിങ്കുചെയ്തിട്ടില്ലെങ്കിൽ അത് നിങ്ങൾക്ക് വലിയ പണി തരും എന്ന് ഉറപ്പ്.   

പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് 10,000 രൂപയുടെ പിഴ മാത്രമല്ല അടക്കേണ്ടിവരുന്നത് ഒപ്പം നിങ്ങളുടെ  Pan Card ഉപയോഗശൂന്യമാകും. ഇതിനായി നിങ്ങൾക്ക് ഇനി വെറും 2 ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ലിങ്ക് ചെയ്യാത്തവർ എത്രയും പെട്ടെന്ന് നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്കുചെയ്യുക.
മാർച്ച് 31 അവസാന തീയതി



ലോക്സഭയിൽ പാസാക്കിയ 2021 ലെ ധനകാര്യ ബില്ലിലെ (Finance Bill) പുതിയ ഭേദഗതിയുടെ ഭാഗമാണ് ഈ നടപടി. ഇത് പാസാക്കിയപ്പോൾ സർക്കാർ 1961 ലെ ആദായനികുതി നിയമത്തിൽ ഒരു പുതിയ വകുപ്പ്കൂടി (Section 234H) ചേർത്തു. ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 31 ന് ശേഷം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാവർക്കും പിഴ ചുമത്തും. 
അല്ലെങ്കിൽ പാൻ ഉപയോഗശൂന്യമാകും!
ഈ പിഴ 1000 രൂപയിൽ കുറവാകില്ലയെങ്കിലും ഇതിലും കൂടാനും സാധ്യതയില്ല.  നിശ്ചിത സമയത്തിന് മുമ്പായി പാൻ ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് പിഴ തുക സർക്കാർ നിശ്ചയിക്കും. എന്നാൽ അതിനേക്കാളും പ്രശ്നം എന്നുപറയുന്നത് ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡ് 'പ്രവർത്തനരഹിതമായിരിക്കും' എന്നതാണ്.  അതായത് അതിനു ശേഷം ആർക്കും ഒരു പണമിടപാടിന് ഈ കാർഡ് ഉപയോഗിക്കാൻ കഴിയില്ല.  നിലവിലെ നിയമമനുസരിച്ച്  എല്ലാ സാമ്പത്തിക ജോലികൾക്കും പാൻ കാർഡ് നിർബന്ധിത രേഖയാണ്.

10,000 രൂപവരെ പിഴ ഈടാക്കാ
1000 രൂപ പിഴ വലിയൊരു തുകയായിട്ട് കാണാത്തവർ മനസിലാക്കേണ്ട കാര്യം എന്നുപറയുന്നത് ഇതുകൊണ്ട് അവരുടെ പല പണികളും മുടങ്ങി കിടക്കും എന്നതാണ്.  ആദായനികുതി ഫയൽ ചെയ്യുന്നതിന് പാൻ കാർഡ് അത്യാവശ്യമാണ്.  അതുകൊണ്ടുതന്നെ നിങ്ങളുടെ പാൻ കാർഡ് 'പ്രവർത്തനരഹിതമായാൽ നിങ്ങൾക്ക് ആദായനികുതി അടയ്ക്കാൻ കഴിയില്ല.  അത് നിങ്ങൾക്ക് വാൻ പിഴ ചുമത്തുന്നതിനു കാരണമാകും.  കാരണം ഇതിനുള്ള പിഴ 10000 രൂപയാണ്. അതായത് പതിനായിരം രൂപയുടെ പിഴയ്‌ക്കൊപ്പം 1000 രൂപയുടെ പിഴ കൂടി ചുമത്തും.   

ഒരു വ്യക്തി 'പ്രവർത്തനരഹിതമായ' പാൻ റദ്ദാക്കുകയോ അതിന്റെ വിശദാംശങ്ങൾ നൽകുകയോ ചെയ്താൽ അത്തരം പാൻ കാർഡ് ഉടമകളെ Non-Pan Holders ആയി കണക്കാക്കും.   മാത്രമല്ല ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം 10,000 രൂപ പിഴയും അവർക്ക് ഈടാക്കാം. അതേസമയം പാൻ പ്രവർത്തനരഹിതമായി മാറുകയാണെങ്കിൽ ടിഡിഎസും കൂടുതൽ കട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും  നികുതി വിദഗ്ധർ പറയുന്നു.
Income Tax Act  പ്രകാരം ഒരു വ്യക്തി തന്റെ പാൻ (Pan Card)‌ സംബന്ധിച്ച വിവരങ്ങൾ‌ നൽ‌കുന്നില്ലെങ്കിൽ‌, അയാൾ‌ക്ക് കനത്ത TDS അല്ലെങ്കിൽ  TCS ചുമത്തും. 

നിങ്ങളുടെ PAN-Aadhaar ഓൺലൈനിൽ ഇങ്ങനെ ലിങ്ക് ചെയ്യാം

SMS വഴി ആധാർ പാൻ ലിങ്കുചെയ്യുന്നതിന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കണം. ഇതിന് ഒരു നിശ്ചിത ഫോർമാറ്റ് ഉണ്ട്. UIDAIPAN (12digit -Aadhaar നമ്പർ) SPACE (10 അക്ക പാൻ നമ്പർ) എഴുതി sms ചെയ്യുക. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍