ഏറ്റവും പ്രധാനപ്പെട്ട സർക്കാർ രേഖ എന്നു പറഞ്ഞാൽ ആധാർ കാർഡാണെന്ന കാര്യത്തിൽ സംശയമില്ല. ആധാർ കാർഡിന് എത്രത്തോളം പ്രാധാന്യമുണ്ടോ അതുപോലെതന്നെയാണ് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതും.
പാൻ കാർഡ് (Pan Card) ആധാർ കാർഡുമായി ലിങ്കുചെയ്യുന്ന അവസാന സമയം നാളെ മുതൽ ആരംഭിക്കും. അതുകൊണ്ടുതന്നെ സമയം കിട്ടുമ്പോലെ ഈ പ്രധാന കാര്യം നിങ്ങളും ചെയ്യണം.വീട്ടിലിരുന്നുകൊണ്ടുതന്നെ ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്യാം
വീട്ടിലിരുന്നുകൊണ്ട് എങ്ങനെ നിങ്ങൾക്ക് പാൻ കാർഡ് ലിങ്കുചെയ്യാമെന്ന് നോക്കാം
ആദ്യം ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക
നിങ്ങളുടെ ആധാർ, പാൻ നമ്പർ, പേരും വിലാസവും എന്നിവയുടെ ശരിയായ വിവരങ്ങൾ നൽകുക
വിശദാംശങ്ങൾ ശരിയാകുമ്പോൾ നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി ലിങ്കാകും.
മെസേജ് വഴിയും ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാം
വലിയ അക്ഷരത്തിൽ UIDPN ടൈപ്പ് ചെയ്‌ത് സ്‌പെയ്‌സ് കൊടുത്തത്തിന് ശേഷം നിങ്ങളുടെ ആധാർ നമ്പറും പാൻ നമ്പറും ടൈപ്പ് ചെയ്യുക.
ഈ SMS 567678 അല്ലെങ്കിൽ 56161 ലേക്ക് അയയ്ക്കുക
കുറച്ച് സമയത്തിനുള്ളിൽ, ആധാറിൽ പാൻ കാർഡ് ലിങ്കുചെയ്ത്തുവെന്ന സന്ദേശം നിങ്ങളുടെ മൊബൈലിൽ വരും
2021 മാർച്ച് 31 നകം നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്കുചെയ്തിട്ടില്ലെങ്കിൽ, അത് നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടാകും. അവസാന തീയതി കഴിഞ്ഞതിന് ശേഷം നിങ്ങളുടെ ആധാർ കാർഡ് Deactivate ചെയ്യും. ഇത് മാത്രമല്ല ഇനി നിങ്ങൾ Deactivate ആയ കാർഡിനെ Active ആക്കാൻ പോകുമ്പോൾ പിഴ ഈടാക്കും. അതിനാൽ, ആധാറിൽ പാൻ ലിങ്ക് ചെയ്യാൻ കാലതാമസം വരുത്തരുത്.
0 അഭിപ്രായങ്ങള്‍