ഓൺലൈൻ ഉപയോക്താക്കൾക്ക് വൻ തലവേദനയായി സ്പൂഫിങ്!

 


നമുക്ക് അറിയാവുന്നതും വിശ്വാസമുള്ളതുമായ ഉറവിടത്തിൽ നിന്നാണെന്നു നമ്മളെ തോന്നിപ്പിക്കുന്ന തരത്തിൽ കബളിപ്പിക്കുകയാണ് സ്പൂഫിങ്ങിലൂടെ സൈബർ ക്രിമിനലുകൾ ചെയ്യുന്നത്. യഥാർഥ ഐഡന്റിറ്റി മറച്ചുവച്ചു മറ്റൊരാളുടെ ഐഡന്റിറ്റിയോ ഡേറ്റയോ വ്യാജമായി ഉപയോഗിക്കുകയാണിവിടെ.

സാധാരണയായി സിസ്റ്റങ്ങളിലേക്കുള്ള ആക്‌സസ് നേടുക, ഡേറ്റ മോഷ്ടിക്കുക, പണം തട്ടിയെടുക്കുക, മാൽവെയർ കയറ്റിവിടുക എന്നിവയാണ് സ്പൂഫിങ് നടത്തുന്നവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ.

ഡിഎൻഎസ് റെക്കോർഡുകളിൽ മാറ്റം വരുത്തി ഉപയോഗിക്കുന്ന ആക്രമണ രീതിയാണിത്.


∙ ഫേസ് സ്പൂഫിങ്


ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികതയിൽ സുരക്ഷിതമായ സംവിധാനത്തെ ആൾമാറാട്ടത്തിലൂടെ കബളിപ്പിച്ച് ആ സിസ്റ്റത്തിലേക്ക് അനധികൃത ആക്‌സസ് നേടുന്ന പ്രക്രിയയാണിത്.


∙ വിവിധ സ്പൂഫിങ് ആക്രമണങ്ങളിൽ നിന്ന് എങ്ങനെ രക്ഷപെടാം?


1. പരിചിത സോഴ്‌സുകളിൽ നിന്നാണെന്ന പേരിൽ വരുന്ന കോൾ, ഇമെയിൽ, മറ്റ് സന്ദേശങ്ങൾ തുടങ്ങിയവക്ക് പ്രതികരിക്കുന്നതിന് മുൻപ് കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചുറപ്പിക്കുക.


 2. അനാവശ്യമായി വരുന്ന ഇമെയിൽ, എസ്എംഎസ്, കോൾ എന്നിവയിൽ ജാഗ്രത പാലിക്കുക.


3. വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങൾ ഒരിക്കലും ആരുമായും പങ്കുവയ്ക്കരുത്.


4. വിശ്വാസയോഗ്യമായ ലിങ്കുകളിൽ മാത്രം ക്ലിക്ക് ചെയ്യുക.


5. അക്കൗണ്ടുകൾക്ക് സങ്കീർണവും ശക്തവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.


6. മൾട്ടി ഫാക്ടർ / 2 ഫാക്ടർ വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുക.


7. ഡൊമെയ്ൻ വിലാസത്തിന്റെ ആധികാരികത പരിശോധിക്കുക.


8. സ്‌പാം ഫിൽട്ടറുകൾ ഉപയോഗപ്പെടുത്തുക. 


9. സൈബർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍