ക്ഷീരകർഷകർ ക്ഷീര സംഘങ്ങളിൽ കബളിക്കപ്പെടുന്നോ?


 

ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർ ഇത് പാൽ നൽകുന്ന കർഷകർ ഇത് മനസ്സിലാക്കണം.

ക്ഷേമനിധി ബോർഡിൽ നിന്നും അനുവദിച്ച് വരുന്ന പ്രധാന ധനസഹായങ്ങൾ

1. ക്ഷീരകർഷക പെൻഷൻ
2. അവശതാ പെൻഷൻ
3. കുടുംബപെൻഷൻ
4. വിവാഹധനസഹായം
5. വിദ്യാഭ്യാസ ധനസഹായം
6. ക്ഷീരസുരക്ഷ പദ്ധതി
7. സംസ്ഥാനതലത്തിൽ മികച്ച ക്ഷീരകർഷകനുള്ള അവാർഡ്
8. ജില്ലാതലത്തിൽ മികച്ച ക്ഷീരകർഷകനുള്ള അവാർഡ്
9. മരണാനന്തര ധനസഹായം


• പെൻഷൻ - 1600
കേരളത്തിൽ പ്രവർത്തിക്കുന്ന ക്ഷിത സംഘങ്ങൾ വഴി ഏതെങ്കിലും 5 സാമ്പത്തിക വർഷങ്ങൾ കുറഞ്ഞത് 500 ലിറ്റർ വീതം പാൽ അളക്കുകയും 60 വയസ്സ് പൂർത്തിയാവുകയും ചെയ്യുന്ന അംഗത്തിന് പെൻഷന് യോഗ്യത.
• കുടുംബപെൻഷൻ - 550
പെൻഷനർ മരണപ്പെടുമ്പോൾ അനന്തരാവകാശിക്ക് കുടുംബ പെൻഷൻ ലഭിക്കുന്നു.
• വിവാഹധനസഹായം - 5000
ക്ഷേമനിധി അംഗങ്ങളുടെ പെണ്മക്കളുടെ വിവാഹത്തിന് നൽകുന്ന ധനസഹായം.
• മരണാനന്തര ധനസഹായം - 3000
ക്ഷേമനിധി അംഗം മരണപ്പെടുമ്പോൾ മരണാന്തര കർമങ്ങൾ നടത്തുന്നതിന് കുടുംബത്തിനു നൽകുന്നു.
• വിദ്യാഭ്യാസ ധനസഹായം
എസ്എസ്എൽസി 1000
പ്ലസ്സ് 2 തലം 1500
ഡിഗ്രി തലം 2000
പ്രൊഫഷണൽ തലം 2500
പഠിത്തത്തിൽ മികവു പുലർത്തുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന ധനസഹായം. 
• മികച്ച ക്ഷീരകർഷകനുള്ള അവാർഡ് - 5000
ഓരോ ജില്ലയിലെയും മികച്ച ക്ഷീര കർഷകന് നൽകുന്ന ആനുകൂല്യം.
• ക്ഷീരസുരക്ഷ പദ്ധതി
വിവിധങ്ങളായ രോഗങ്ങളുടെ ചികിത്സക്ക് നൽകുന്ന ധനസഹായം

അപകടമരണം സംഭവിച്ചവർക്ക് 50000
 മാരകരോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് 15000
അപകടം, സ്ട്രോക്ക് എന്നിവമൂലമുണ്ടാകുന്ന സ്ഥായിയായ 10000
പകർച്ചവ്യാധി, പശുപരിപാലനത്തിന ക്ഷീരകർഷകർക്കുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾക്ക്, പാമ്പുകടി, പേവിഷബാധ തുടങ്ങിയവയുടെ ചികിത്സാധനസഹായം 2000


ക്ഷേമനിധി അംഗത്വം

ക്ഷീരകർഷക ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അടി സ്ഥാനപരമായി വേണ്ടത് ക്ഷേമനിധി അംഗത്വമാണ്. കേരളത്തിലെ ഏതെങ്കിലും ഒരു പ്രാഥമിക ക്ഷീരസഹകരണസംഘത്തിൽ ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 500 ലിറ്റർ പാൽ അന്നിട്ടുള്ള ഏതൊരു വ്യക്തിയ്ക്കും 18 വയസ്സ് പൂർത്തിയാകുന്നമുറയ്ക്ക് 100 രൂപ രജിസ്ട്രഷൻ ഫിസ് അടച്ച് ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓൺലൈൻ അംഗത്വത്തിന്റെ വിവിധ ഘട്ടങ്ങൾ ഏതൊക്കെയാണ്?

 1) ക്ഷീരകർഷകൻ ഓൺലൈൻ ആയി അംഗത്വ അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന ചെലാൻ ഉപയോഗിച്ച്

ഓൺലനിലൂടെ അപേക്ഷ നൽകാം https://www.kdfwf.org/

എസ് ബി റ്റി യിൽ 100/- രൂപ രജിസ്ട്രേഷൻ ഫീസ് അടക്കുന്നു.


3) രജിസ്ട്രേഷൻ ഫീസ് അടച്ചു കഴിഞ്ഞാൽ അപേക്ഷ ക്ഷീരസംഘം


സെക്രട്ടറിയുടെ ഇൻബോക്സിലേയ്ക്ക് നീങ്ങുന്നു.


4) സംഘം സെക്രട്ടറി പരിശോധിച്ച് സാധുവായ അപേക്ഷകൾ


സംഘം കമ്മിറ്റി തീരുമാനം രേഖപ്പെടുത്താൻ ലഭ്യമാകുന്നു.


5) കമ്മിറ്റി തീരുമാനം നൽകി കഴിഞ്ഞാൽ അപേക്ഷ ക്ഷീരവികസന ഓഫീസറുടെ ഇൻബോക്സിലേയ്ക്ക് നീങ്ങുന്നു. 6) ക്ഷീരവികസന ഓഫീസിൽ നിന്നുമുള്ള ഫീൽഡ് പരിശോധനയ്ക്ക് ശേഷം സാധുവായ അപേക്ഷകൾ ജില്ലാ നോഡൽ ഓഫീസറുടെ


ഇൻബോക്സിലേയ്ക്ക് നീങ്ങുന്നു.


7) ജില്ലാ നോഡൽ ഓഫീസർ അപേക്ഷകളിന്മേൽ Random പരിശോ ധനകൾ നടത്തുന്നു. തുടർന്ന് ഹെഡ് ഓഫീസിലേയ്ക്ക് അപേക്ഷ നീങ്ങുന്നു.


8) ഹെഡ് ഓഫീസിൽ ആവശ്യമായ പരിശോധനകൾ നടത്തി


ബോർഡ് അംഗീകാരത്തോടെ അംഗത്വം അനുവദിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍