നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം

നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നവംബര്‍ 4 മുതല്‍ 10 വരെ ഉപയോഗിക്കാനാകില്ല





മൊബൈല്‍ ഉപയോക്താക്കള്‍ക്ക് നവംബര്‍ നാല് മുതല്‍ 10 വരെ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിച്ചു.
നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് ലളിതവും വേഗതയുമേറിയ പുതിയ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമാണ് പോര്‍ട്ടബിലിറ്റി ഒരു ആഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുന്നത്. പുതിയ സംവിധാനം നവംബര്‍ 11ന് നിലവില്‍ വരും.

പുതിയ സംവിധാനം വരുന്നതോടെ ഒരു സര്‍ക്കിളിന് കീഴിലുള്ള നെറ്റ്‌വര്‍ക്ക് മാറ്റം 2 ദിവസത്തിനുള്ളില്‍ സാധ്യമാകും. മറ്റൊരു സര്‍ക്കിളിലേക്ക്് മാറ്റണമെങ്കില്‍ 5 ദിവസമെടുക്കും. നിലവില്‍ 7 ദിവസമാണ് മൊബൈല്‍ പോര്‍ട്ടബിലിറ്റിക്ക് എടുക്കുക.

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ നമ്പര്‍ മാറാതെ നെറ്റ്‌വര്‍ക്ക് മാറാന്‍ സഹായിക്കുന്ന സംവിധാനമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍