നിങ്ങളുടെ ബാങ്ക് നിക്ഷേപങ്ങൾക്ക് ഏത് ബാങ്കിൽ നിക്ഷേപ്പിച്ചാൽ സുരക്ഷ ലഭിക്കും?

 


ബാങ്കുകളിലെ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ

കിഴിലുള്ള Deposit Insurance and Credit Guarantee Corporation (DICGC) ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്.

പാർലമെന്റിൽ Deposit Insurance and Credit Guarantee Corporation (DICGC) Act 1961 ൽ പാസ്സാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇതിന് നിയമ പരിരക്ഷയുമുണ്ട്.

എല്ലാത്തരം നിക്ഷേപവും ഇതിന്റെ പരിധിയിൽ വരും. മുതലും പലിശയും ചേർത്ത് പരമാവധി 5 ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. അതായത് ബാങ്ക് തകർന്നാൽ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് പരിരക്ഷ നൽകുന്നു. ആ പണം Deposit Insurance and Credit Guarantee Corporation (DICGC) നിക്ഷേപകന് തിരിച്ചു നൽകും.

ഒരു ബാങ്കിന്റെ വിവിധ ശാഖാകളിൽ ആണ് നിക്ഷേപം എങ്കിൽകൂടി എല്ലാം കൂടി 5 ലക്ഷം രൂപയുടെ പരിരക്ഷയെ ലഭിക്കൂ. അതേ സമയം വ്യത്യസ്ത ബാങ്കുകളിൽ ആണ് നിക്ഷേപം എങ്കിൽ ഓരോ ബാങ്കിലെയും നിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപ വരെ വെവ്വേറെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.




ഇതിനായി നിക്ഷേപകർ ഫീസ് ഒന്നും അടയ്‌ക്കേണ്ടതില്ല.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന Public Sector Bank, Private Sector Bank, Foreign Bank, Small Finance Bank, Payments Bank, Regional Rural Banks, State Co- operative Bank, District Central Co- Operative Bank, Urban Co- operative Bank എന്നിവയെല്ലാം ഈ ഇൻഷുറൻസ് പരിരക്ഷയുടെ കീഴിൽ വരും.

അതേസമയം Primary cooperative societies ഇതിന്റെ കീഴിൽ വരുന്നതല്ല. എല്ലാ കോഓപ്പറേറ്റീവ് ബാങ്കുകളും എല്ലാ അർബൻ ബാങ്കുകളും ഇതിന്റെ കീഴിൽ വരില്ല എന്നത് പ്രത്യകം ശ്രദ്ധിക്കണം. (പേരിന്റെ കൂടെ 'ബാങ്ക്' എന്ന് ചേർക്കരുത് എന്ന നിയമം തെറ്റിച്ചുകൊണ്ട് പല സഹകരണ സ്ഥാപനങ്ങളും 'ബാങ്ക്' എന്നത് ചേർക്കുന്നുണ്ട്.)


DICGC can now fix risk-based deposit insurance premium

എങ്ങനെ നിങ്ങൾക്ക്  നിങ്ങളുടെ ബാങ്കിൽ ഇൻഷുറൻസ് പരിരഷ ഉണ്ടോ എന്ന് പരിശോധിക്കാം

dicgc.org.in എന്ന വെബ്സൈറ്റിൽ Deposit Insurance and Credit Guarantee Corporation (DICGC) യുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമായ ബാങ്കുകളുടെ വിശദ വിവരങ്ങൾ ലഭ്യമാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍