വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങണോ? 

 


വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ സർക്കാരിൻെറ പുതിയ സഹായ പദ്ധതി.

വിദ്യാര്‍ത്ഥികൾക്ക് ലാപ് ടോപ് വാങ്ങാൻ സർക്കാർ സഹായാം. കുടുംബശ്രീയും കെഎസ്എഫ്ഇയും ചേ‍ര്‍ന്നാണ് ഇതിനായി പ്രത്യേക മൈക്രോ ചിട്ടി അവതരിപ്പിയ്ക്കുന്നത്.

പഠനാവശ്യത്തിനുള്ള 15,000 രൂപയിൽ താഴെ വിലയുള്ള ലാപ് ടോപ്പാണ് ഇതിലൂടെ ലഭിയ്ക്കുക. ലാപ് ടോപ്പ് വാങ്ങാൻ ആഗ്രഹിയ്ക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് പദ്ധതിയിൽ ചേരാം. 
കുടുംബശ്രീയ്ക്ക് വേണ്ടി കെഎസ്എഫ്ഇആണ് ചിട്ടി നടത്തുന്നത്. ഇതിലേക്ക് 500 രൂപ വീതം 30 മാസമാണ് തുക അടയ്ക്കണ്ടത്. മൂന്നു മാസം 500 രൂപ വീതം(1500 രൂപ) അടച്ചവർക്ക് ലാപ്ടോപ്പ് ലഭിയ്ക്കും. തവണത്തുക മുടക്കാത്തവ‍ര്‍ക്ക് ഓരോ പത്തു തവണ കഴിയുമ്പോഴും അടുത്ത മാസത്തെ തവണ കെഎസ്എഫ്ഇ നൽകും. 1,500 രൂപയാണ് കെഎസ്എഫ്ഇ നൽകുക.

അപേക്ഷ ഫോം



അപേക്ഷ നിബന്ധനകൾ


1. പത്ത് തവണ മുടക്കമില്ലാതെ അടച്ചാൽ ഒരു തവണ ഫ്രീ , അതായത് വട്ടമെത്തുമ്പോഴേക്കും 1500 രൂപ ഡിസ്കൗണ്ട് കിട്ടും.
2. ഇനി വേറെയുമുണ്ട് ഡിസ്കൗണ്ട് , പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് 2500 രൂപ സബ് സിഡി നൽകാൻ പട്ടികജാതി - പട്ടികവർഗ്ഗ വികസന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതുപോലെ ഫിഷറീസ് മേഖലയിൽ നിന്നുള്ളവർക്കും സബ്സിഡി ലഭിക്കും. കുട്ടികൾക്ക് സബ്സിഡി നൽകാൻ പിന്നോക്ക വികസന കോർപ്പറേഷനോടും മുന്നോക്കവികസന കോർപ്പറേഷനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കും സബ്സിഡി നൽകാം.
3. സിഎആർ ഫണ്ടുകളുടെ പിന്തുണ പ്രത്യേകം അഭ്യർത്ഥിക്കുന്നുണ്ട്. അവരുടെ പിന്തുണകൂടി കിട്ടിയാൽ എല്ലാ കുട്ടികൾക്കും കുറച്ചെങ്കിലും സബ്സിഡി നൽകാൻ കഴിയും.
4. കൃത്യമായി എല്ലാ അംഗങ്ങളുടെയും പണം പിരിച്ചടക്കുന്ന കുടുംബശ്രീ യൂണിറ്റിന് 2 % കമ്മീഷൻ.

ഈ ചിട്ടിയിൽ ആർക്കും ചേരാം. പക്ഷെ ലാപ്ടോപ്പ് വേണ്ടായെന്നുള്ളവർക്ക് മുഴുവൻ തുകയും പതിമൂന്നാമത്തെ തവണ മുതൽ വാങ്ങാം. ഭാവി തിരിച്ചടവിന് പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും.

ഏതുതരം ലാപ്ടോപ്പ് ആണ് ലഭിക്കുക ?

പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന് ഏതെല്ലാം സൗകര്യങ്ങൾ കമ്പ്യൂട്ടറിൽ വേണമെന്നുള്ളത് വിദ്യാഭ്യാസ വകുപ്പ് വിദഗ്ധസമിതിയെ വച്ച് തീരുമാനിച്ചിട്ടുണ്ട്. ഇത് ടെണ്ടർ ചെയ്യുന്നത് ഐടി വകുപ്പാണ്.o

അടുത്ത മൂന്നു മാസത്തിനകം രണ്ടു ലക്ഷം ലാപ് ടോപ്പുകളാണ് പദ്ധതിയ്ക്ക് കീഴിൽ കുട്ടികൾക്ക് നൽകാൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാ‍ര്‍ത്ഥികൾക്കും അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ തുടങ്ങുന്നതിന് ഒപ്പമാണ് ലാപ് ടോപ് വാങ്ങാൻ പുതിയ പദ്ധതി ഒരുക്കുന്നത്. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍