പ്രധാനമന്ത്രി വയ വന്ദന യോജന(PMVVY) കൂടുതൽ അറിയാം

 


ഒറ്റയ്ക്കുള്ള ജീവിതത്തിലെ ചെലവുകളല്ല വിവാഹത്തിന് ശേഷം ജീവിതത്തിലുണ്ടാകുന്നത്. പല തരത്തിലുള്ള ചെലവുകൾ പല വഴിക്ക് എത്തും.

ഈ ചെലവുകളെ നേരിടാൻ കയ്യിൽ പണം വേണം. ഇതിനായി നിക്ഷേപങ്ങളാണ് പരിഹാരം. എവിടെ നിക്ഷേപിക്കുമെന്നതാണ് പലരുടെയും ഉള്ളിലുള്ള സംശയം. ചെറിയ പ്രായത്തിലാണെങ്കിൽ ഇക്വിറ്റി പോലുള്ള റിസ്ക് കൂടിയ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം.

പെൻഷൻ പ്രായത്തിലേക്ക് അടുക്കുന്നവരാണെങ്കിൽ റിസ്കില്ലാത്ത നിക്ഷേപം വേണം. ഇത്തരത്തിലുള്ള നിക്ഷേപമാണ് ചുവടെ വിശദമാക്കുന്നത്. ഭാര്യ ഭർത്താക്കന്മാർ ചേർന്ന് ആരംഭിക്കുന്ന ഈ നിക്ഷേപത്തിൽ നിന്ന് മാസത്തിൽ 18,300 രൂപ നേടാമെന്നതാണ് ഇതിന്റെ പ്രത്യേകത.


പദ്ധതി വിശദാംശങ്ങൾ

പ്രധാനമന്ത്രി വയ വന്ദന്‍ യോജനയില്‍ നിക്ഷേപിക്കുന്ന ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കാണ് മാസത്തില്‍ 18,500 രൂപ വരെ നേടാന്‍ സാധിക്കുക. വിരമിക്കലിന് ശേഷം സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ പറ്റിയൊരു പദ്ധതിയാണിത്. 2017 മേയ് 4 നാണ് കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഈ പദ്ധതി ആരംഭിച്ചത്. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് ഈ പദ്ധതി നടത്തുന്നത്.

നേരത്തെ 7.50 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന തുക. ഇപ്പോഴിത് 15 ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. 60 വയസ് കഴിഞ്ഞവർക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക.

പലിശ നിരക്ക്

പലിശ നിരക്കിലേക്ക് കടന്നാല്‍ വര്‍ഷത്തില്‍ 7.4 ശതമാനം പലിശ പ്രധാനമന്ത്രി വയ വന്ദന്‍ യോജനയിൽ നിന്ന് ലഭിക്കും. 10 വര്‍ഷമാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജനയുടെ കാലാവധി. കുറഞ്ഞത് 60 വയസ് പ്രായമുള്ള വ്യക്തിക്ക് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാനാകും. ഏറ്റവും കുറഞ്ഞ പ്രതിമാസ വരുമാനം 1,000 രൂപയാണ്. നിക്ഷേപത്തിന് അനുസരിച്ച് പരമാവധി 9,250 രൂപ വരെ മാസത്തിൽ വരുമാനം ലഭിക്കും.

1.50 ലക്ഷം രൂപ നിക്ഷേപിക്കുമ്പോഴാണ് പ്രതിമാസം 1000 രൂപ ലഭിക്കുന്നത്. 15 ലക്ഷം രൂപ നിക്ഷേപിച്ചാലാണ് പ്രതിമാസം 9,250 രൂപ ലഭിക്കുന്നത്. ത്രൈമാസത്തിൽ 27,750 രൂപയും അർധ വർഷത്തിൽ 55,000 രൂപയും വർഷത്തിൽ 1,11ലക്ഷം രൂപയും പലിശയായി ലഭിക്കും. ഭാര്യയും ഭര്‍ത്താവും ചേർന്ന് പ്രധാനമന്ത്രി വയ വന്ദന്‍ യോജനയിൽ പരമാവധി തുക നിക്ഷേപിച്ചാല്‍ ഓരോരുത്തര്‍ക്കും പ്രതിമാസം എത്ര രൂപ ലഭിക്കുമെന്ന് നോക്കാം.

പലിശ വരുമാനം

മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പലിശ വരുമാനം വാങ്ങാനാകും. 15 ലക്ഷം രൂപ വീതം ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പദ്ധതിയില്‍ നിക്ഷേപിക്കുമ്പോള്‍ എത്ര രൂപ മാസത്തില്‍ ലഭിക്കുമെന്ന് നോക്കാം. 15 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 7.4 ശതമാനം പലിശ ലഭിക്കുമ്പോള്‍ 9,250 രൂപയാണ് ലഭിക്കുന്നത്. രണ്ടു പേരും ചേര്‍ന്ന് നിക്ഷേപിക്കുമ്പോള്‍ മാസത്തിൽ 18,300 രൂപ ലഭിക്കും. 

എവിടെ നിന്ന് പദ്ധതിയിൽ ചേരാം

ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനാണ് പ്രധാനമന്ത്രി വയ വന്ദന്‍ യോജന നടപ്പിലാക്കുന്നത്. ഇതിനാൽ തന്നെ എൽഐസി ഓഫീസിൽ നിന്ന് ഓഫ്‍ലൈനായി പദ്ധതിയിൽ ചേരാം. ഓൺലൈനായി വെബ്സൈറ്റ് വഴിയോ ഏജന്റുമാർ വഴിയോ പ്രധാനമന്ത്രി വയ വന്ദന്‍ യോജനയിൽ ചേരാൻ സാധിക്കും. പദ്ധതിയിൽ ചേർന്നവർ 10 വർഷത്തിനിടെ മരണപ്പെട്ടാൽ പ്രധാനമന്ത്രി വയ വന്ദന്‍ യോജനയിൽ നിക്ഷേപിച്ച തുക നോമിനിക്ക് തിരികെ നൽകും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍