ചികിത്സാ ധനസഹായ പദ്ധതിയാണ് സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് റ്റു ദി പൂവർ



സമൂഹത്തിൽ രോഗങ്ങൾ മൂലം കഷ്ടതകൾ അനുഭവിക്കുന്നവർക്ക് 50000 രൂപയുടെ ചികിത്സ ധനസഹായം



ഇന്ത്യ സ്വാതന്ത്യം നേടിയതിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ആവിഷ്ക്കരിക്കപ്പെട്ട ചികിത്സാ ധനസഹായ പദ്ധതിയാണ് സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് റ്റു ദി പൂവറിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നത്.

 1998 - ലാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. 08-12-1998-08 ഇത് തിരുവിതാംകൂർ കൊച്ചി സയന്റിഫിക് ലിറ്റററി ആന്റ് ചാരിറ്റബൾ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തു. ( സർക്കാർ ഉത്തരവ് ( എം.എസ് ) നമ്പർ 345 / 96 / ആ.കു.വ തീയതി 08.12.98 ). കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണിത് . അതാതു വർഷം ബജറ്റിൽ ഇതിനായി നീക്കി വയ്ക്കുന്ന തുകയാണ് സംസ്ഥാന സർക്കാർ വിഹിതം.
ഇതിന്റെ നേർ പകുതി ( മാച്ചിംഗ് ഗ്രാന്റ് ) കേന്ദ്ര സർക്കാർ വിഹിതമായി ലഭിക്കും. മാരകമായ രോഗങ്ങൾ കാരണം വിഷമിക്കുന്ന പാവപ്പെട്ട രോഗികളെ സാമ്പത്തികമായി സഹായിക്കുകയാണു സൊസൈറ്റിയുടെ ലക്ഷ്യം.

സൊസൈറ്റി ഫോർ മഡിക്കൽ അസിസ്റ്റൻസ് റ്റു ദി പൂവർഅർഹത

1.രോഗിയുടെ കുടുംബവാർഷികവരുമാനം മൂന്നുലക്ഷം രൂപയിൽത്താഴെ ആയിരിക്കണം.

2.ആനുകൂല്യം സൊസൈറ്റി മുഖാന്തരമുള്ള ചികിത്സാ ധനസഹായം 50,000 രൂപ വരെ.

 3.ഒരു രോഗിക്ക് ഒരുതവണമാത്രമേ ധനസഹായം അനുവദിക്കൂ.മറ്റേതെങ്കിലും സർക്കാരാനുകൂല്യം ( CHIS / CHIS PLUS etc. ) ലഭ്യമായിട്ടുണ്ടെങ്കിൽ ചികിത്സയ്ക്ക് ആ തുകയെക്കാൾ അധികം വന്ന ചെലവ് 50,000 രൂപവരെ അനുവദിക്കാം.

 4.രോഗിയുടെ പക്കൽ നിന്നു ചെലവുവന്നതായി ചികിത്സിക്കുന്ന ഡോക്ടർ നൽകുന്ന വ്യക്ത മായ സാക്ഷ്യപത്രം.






ഈ പദ്ധതിയിലൂടെ ചികിത്സാ ധനസഹായം നൽകുന്നതിന് അംഗീകരിച്ചിട്ടുള്ള ചികിത്സകളും ശസ്ത്രക്രിയകളും

1. മസ്തിഷശസ്ത്രക്രിയ
2. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ
3. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ
4. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ
5. പേസ്മേക്കർ സ്ഥാപിക്കൽ
6. ആഞ്ജിയോ പ്ലാസ്റ്റി
7. കാൻസർ ( ശസ്ത്രക്രിയ , കീമോതെറാപ്പി , റേഡിയേഷൻ )
8. ഡയാലിസിസ്
9. ട്യൂമർ റിമൂവൽ
10. അസ്ഥിസംബന്ധമായ ശസ്ത്രക്രിയകൾ , റിസഷനും പ്രൊസ്തസിസും , ലംബാർ തൊറാസിക്ക് വെർട്ടിബ്രൽ അസ്ഥികളിലെ ട്യൂമർ , കാൽമുട്ടു മാറ്റിവെയ്ക്കൽ
11. സിക്കിൾ സെൽ അനീമിയ
12. ഗില്ലൻബാരി സിൻഡ്രോം
13. ഇടുപ്പെട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ ( ഹിപ്പ് റീപ്ലേസ്മെന്റ് സർജറി )
14. ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയ ( ഹിസ്റ്ററക്ടമി ) 
15. വന്ധ്യതാചികിത്സ
16. കടുത്ത കരൾ രോഗങ്ങൾ
17. പക്ഷാഘാതം ( അംഗീകൃത ആയുർവേദ ഗവ.ആശുപത്രികളിൽ നിന്നുള്ള ചികിത്സയ്ക്കു മാത്രം )

1. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക് നോളജി , തിരുവനന്തപുരം
2. റിജിയണൽ കാൻസർ സെന്റർ , തിരുവനന്തപുരം
3. ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രി , തിരുവനന്തപുരം
4. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , ആലപ്പുഴ
5. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , തൃശ്ശൂർ
6. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , കോട്ടയം
7. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , കോഴിക്കോട്
8. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , കളമശ്ശേരി , കൊച്ചി
9 , ഇ.എം.എസ് മെമ്മോറിയൽ സഹകരണ ആശുപത്രി , പാണമ്പി , പെരിന്തൽമണ്ണ , മലപ്പുറം
10. സഹകരണ ഹൃദയാലയ മെഡിക്കൽ കോളജ് ആശുപത്രി , പരിയാരം , കണ്ണൂർ
11. മലബാർ കാൻസർ സെന്റർ , തലശ്ശേരി , കണ്ണൂർ
12. ശ്രീ അവിട്ടം തിരുനാൾ ആശുപത്രി , തിരുവനന്തപുരം
13. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് , കോഴിക്കോട് 14. ജനറൽ ആശുപത്രി , എറണാകുളം
15. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് കാട്ടയം
16. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , മലപ്പുറം
17. ഗവൺമെന്റ് മെഡിക്കൽ കോളെജ് ആശുപത്രി , ഇടുക്കി
18. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , തിരുവനന്തപുരം
19. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , കൊല്ലം
20. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , ആലപ്പുഴ
21. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , എറണാകുളം
22. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , പാലക്കാട്
23. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , കോഴിക്കോട്
24. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി , കണ്ണൂർ
25. ജനറൽ ആശുപത്രി , തിരുവനന്തപുരം
26. ജനറൽ ആശുപത്രി , പത്തനംതിട്ടു
27. ജനറൽ ആശുപത്രി , അടൂർ , പത്തനംതിട്ട
28. ജനറൽ ആശുപത്രി , ആലപ്പുഴ
29. ജനറൽ ആശുപത്രി , കോട്ടയം
30. പാണക്കാട് സെയ്ത് മുഹമ്മദാലി ശിഹാബ് തങ്ങൾ സ്മാരകം ജനറൽ ആശുപത്രി , മലപ്പുറം
31. ജനറൽ ആശുപത്രി , കോഴിക്കോട്
32. ജനറൽ ആശുപത്രി , കൽപ്പറ്റ , വയനാട്
33. ജനറൽ ആശുപത്രി , തലശ്ശേരി , കണ്ണൂർ
34. ജനറൽ ആശുപത്രി , കാസർഗോഡ്
35. ജനറൽ ആശുപത്രി , നെയ്യാറ്റിൻകര , തിരുവനന്തപുരം
36. ജില്ലാ ആശുപത്രി , പേരൂർക്കട , തിരുവനന്തപുരം
37. ജില്ലാ ആശുപത്രി , കൊല്ലം
38. ജില്ലാ ആശുപത്രി , 24ാഴഞ്ചേരി , പത്തനംതിട്ട
39. ജില്ല ആശുപത്രി , മാവേലിക്കര , ആലപ്പുഴ 
40. ജില്ലാ ആശുപത്രി , കോട്ടയം
41. ജില്ലാ ആശുപത്രി , ആലുവ , എറണാകുളം
42. ജില്ലാ ആശുപത്രി , പൈനാവ് , ഇടുക്കി
43. ജില്ലാ ആശുപത്രി , തൃശ്ശൂർ
44. ജില്ലാ ആശുപത്രി , പാലക്കാട്
45. ജില്ലാ ആശുപത്രി , തിരൂർ
46. ജില്ലാ ആശുപത്രി , വടകര , കോഴിക്കോട്
47. ജില്ല ആശുപത്രി , മാനന്തവാടി , വയനാട്
48. ജില്ലാ ആശുപത്രി , കണ്ണൂർ
49. ജില്ലാ ആശുപത്രി , കാഞ്ഞങ്ങാട് , കാസർഗോഡ്

ചികിത്സാ ധനസഹായത്തിൽ പക്ഷാഘാത / stroke  ചികിത്സയ്ക്ക് ഉൾപ്പെടുത്തിയിട്ടുള്ള  ആയുർവേദചികിത്സാസ്ഥാപനങ്ങൾ

1. ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി , തിരുവനന്തപുരം
2. ആയുർവേദ മെഡിക്കൽ കോളെജ് ആശുപത്രി , തൃപ്പൂണിത്തുറ , എറണാകുളം
3 , ആയുർവേദ മെഡിക്കൽ കോളെജ് ആശുപത്രി , കണ്ണൂർ
4. ജില്ലാ ആയുർവേദ ആശുപത്രി , തിരുവനന്തപുരം
5.ജില്ലാ ആയുർവേദ ആശുപത്രി , കൊല്ലം
6. ജില്ലാ ആയുർവേദ ആശുപത്രി , ആലപ്പുഴ
7. ജില്ലാ ആയുർവേദ ആശുപത്രി , പത്തനംതിട്ട
8. ജില്ലാ ആയുർവേദ ആശുപത്രി , കോട്ടയം
9. ജില്ലാ ആയുർവേദ ആശുപത്രി , ഇടുക്കി
10. ജില്ലാ ആയുർവേദ ആശുപത്രി , എറണാകുളം
11. ജില്ലാ ആയുർവേദ ആശുപത്രി , തൃശ്ശൂർ
12. ജില്ലാ ആയുർവേദ ആശുപത്രി , മലപ്പുറം
13. ജില്ലാ ആയുർവേദ ആശുപത്രി , പാലക്കാട്
14. ജില്ലാ ആയുർവേദ ആശുപത്രി , കോഴിക്കോട്
15. ജില്ലാ ആയുർവേദ ആശുപത്രി , കണ്ണൂർ
16. ജില്ലാആയുർവേദ ആശുപത്രി , വയനാട് 
17. ജില്ലാ ആയുർവേദ ആശുപത്രി , കാസർഗോഡ്

 അപേക്ഷയോടൊപ്പം അവശ്യമുള്ള രേഖകൾ

1. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്. 

2. രോഗിയുടെ വോട്ടേഴ്സ് ഐഡന്റിറ്റി കാർഡിന്റെയോ ആധാർ കാർഡിന്റെയോ പകർപ്പ്.

3.ബാങ്ക് പാസ്ബുക്കിന്റെ മുൻ പേജിന്റെ പകർപ്പ്. ( Phone Number , IFSC Code , Account Number , Branch Name )

ആരാഗ്യവകുപ്പ് നടപടിക്രമം ചികിത്സാ ധനസഹായത്തിന് അർഹതയുള്ള വ്യക്തിയെ ആ വിവരം കത്തുമുഖേന അറിയിച്ച് മുൻകൂറായി രസീതു വാങ്ങി ധനസഹായത്തുക ബാങ്ക് അക്കൗണ്ടിലൂടെ മാറാവുന്ന ചെക്കായി രജിസ്റ്റേർഡ് തപാലിൽ രോഗിക്ക് അയച്ചുകൊടുക്കുന്നു. അപേക്ഷ നൽകിയശേഷം രോഗി മരിച്ചാൽ അനന്തരാവകാശിക്കു ധനസഹായം ലഭിക്കാനുളള നടപടി ഇതിന് സൊസൈറ്റിയുടെ മെമ്പർ സെക്രട്ടറിക്ക് മരിച്ചയാളുടെ അനന്തരാവകാശി വെള്ള ക്കടലാസിൽ അപേക്ഷ നൽകണം.

ഒപ്പം ചേർക്കണ്ട രേഖകൾ

1. രോഗിയുടെ മരണസർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

2. തഹസീൽദാർ നൽകുന്ന നിയമാനുസൃത അനന്തരാവകാശ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

അപേക്ഷ അയക്കണ്ട തപാൽ വിലാസം 

മെമ്പർ സെക്രട്ടറി  
സൊസൈറ്റിഫോർ മെഡിക്കൽ അസിസ്റ്റൻസ് ടു ദി പൂവർ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് 
(ജനറൽ ആശുപ്രതിയ്ക്ക് സമീപം) 
തിരുവനന്തപുരം 695035



ഫോൺ വഴി വിവരങ്ങൾ 

അറിയാൻ  0471-2519257

സൊസൈറ്റി അംഗീകരിച്ചിട്ടുള്ള ആശുപ്രതികളുടെയും രോഗചികിത്സകളുടെയും ശസ്ത്രക്രിയകളുടെയും വിശദാംശങ്ങളും അപേക്ഷാഫാറവും www.dhs.kerala.gov.in എന്ന വെബ്സൈറ്റിൽ SMAP എന്ന ലിങ്കിൽ ലഭ്യമാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍