സ്മാർട്ട് ഫോൺ ഉപയോഗിച്ച് എങ്ങനെ നമുക്ക് ക്ഷീരശ്രീ രജിസ്ട്രേഷൻ നടത്താം

 



ക്ഷീരശ്രീ പോർട്ടലിലേക്ക് എല്ലാ ക്ഷീരകർഷകരെയും ബന്ധിപ്പിക്കുന്നു. സർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് പദ്ധതി തുടങ്ങാനാണ് എല്ലാവരെയും പോർട്ടലിലേക്ക് ബന്ധിപ്പിക്കുന്നത്. ഇതിനായി 15 മുതൽ 20 വരെ രജിസ്ട്രേഷൻ ഡ്രൈവ് നടത്തും.

നിലവിൽ രണ്ടുലക്ഷത്തോളം കർഷകരാണ് 3600 - ഓളം ക്ഷീരസംഘങ്ങൾ മുഖേന പാൽ നൽകിവരുന്നത്. ഈ കർഷകരെ രജിസ്റ്റർ ചെയ്യിച്ചശേഷം സംഘങ്ങളിൽ പാലൊഴിക്കാത്തവരെയും രജിസ്റ്റർ ചെയ്യിക്കും.

അക്ഷയകേന്ദ്രങ്ങൾ മുഖേനയാണ് മുഖ്യമായും രജിസ്ട്രേഷൻ ഡ്രൈവ്. ക്ഷീരസഹകരണസംഘങ്ങൾ , ക്ഷീരവികസന ഓഫീസുകൾ എന്നിവ മുഖേനയും മൊബൈൽ ഫോണിലൂടെയും ksheersaree.kerala.gov.in എന്ന പോർട്ടലിലും രജിസ്ട്രേഷൻ ചെയ്യാം. ഓഗസ്റ്റ് 20 - നുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി സ്മാർട്ട് ഐ.ഡി. കരസ്ഥമാക്കണമെന്ന് ക്ഷീരവികസനവകുപ്പ് ഡയറക്ടർ അറിയിച്ചു.
ഫോട്ടോ , ബാങ്ക് പാസ്ബുക്ക് പകർപ്പ് , ആധാർ നമ്പർ , റേഷൻ കാർഡ് നമ്പർ എന്നിവ രജിസ്ട്രേഷൻ സമയത്ത് വേണം . എല്ലാ സബ്സിഡി ആനുകൂല്യങ്ങളും കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കാൻ ക്ഷീരശ്രീ പോർട്ടൽവഴി കഴിയും . ഇതേ ഐ.ഡി. ഉപയോഗിച്ച് ഭാവിയിൽ മിൽമ , മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ ആനുകൂല്യങ്ങളും കർഷകർക്ക് ലഭിക്കുമെന്ന് മന്ത്രി ജെ . ചിഞ്ചുറാണി പറഞ്ഞു.



സ്മാർട്ട് ഫോൺ ഉപയോഗിച്ച് എങ്ങനെ നമുക്ക് ക്ഷീരശ്രീ രജിസ്ട്രേഷൻ നടത്താം
===============
ആദ്യം തന്നെ രജിസ്റ്റർ ചെയ്യേണ്ട ആളുടെ ഫോട്ടോ ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക് എന്നിവ നല്ല തെളിമയോടെ 1MB താഴെ സൈസ് ഉള്ള ഫോട്ടോ എടുത്ത് ഗ്യാലറിയിൽ വയ്ക്കുക. നല്ല ഫോട്ടോ  ക്ലാരിറ്റി ഉള്ള ഫോണുകൾ ആണെങ്കിൽ ക്ലാരിറ്റി കുറഞ്ഞ ഒരു ഫോൺ ഉപയോഗിച്ച് ഫോട്ടോയെടുത്ത്  രജിസ്ട്രേഷൻന് ഉപയോഗിക്കുന്ന ഫോണിലേക്ക്  വാട്സാപ്പ് വഴി സെന്റ് ചെയ്തു വെക്കുക.
1. www.ksheerasree.kerala.gov.in എന്നാ ലിങ്ക് ഉപയോഗിച്ചോ ksheerasreegovernment of kerala എന്ന സൈറ്റ് വഴിയോ Login ചെയ്യണം.
2. ഇപ്പോൾ നമ്മൾ ഓഫീഷ്യൽ പേജിലേക്ക് കടക്കും. ആ പേജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്ത് മൂന്ന് വരകൾ കാണാം അതിൽ ക്ലിക്ക് ചെയ്യണം.
3. വലതുവശത്ത് ഫാർമർ രജിസ്ട്രേഷൻ / ലോഗിൻ എന്ന രണ്ട് ഓപ്ഷൻ കാണാം അതിൽ ഫാർമർ രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്തു ആധാർ നമ്പർ ഫോൺ നമ്പർ ഇവ എൻട്രി ചെയ്യാനുള്ള ബോക്സിൽ എന്റർ ചെയ്തുകൊടുക്കുക. ബോക്സിൽ ക്ലിക്ക് ചെയ്തു സെന്റ് otp ക്ലിക്ക് ചെയ്യുക. കൊടുത്ത ഫോണിൽ കിട്ടുന്ന ഒടിപി നമ്പർ Enter ചെയ്തു കൊടുക്കണം
4. ഡി ബി ടി ഉള്ള കർഷകൻ ആണെങ്കിൽOTP പോകില്ല പകരം ഡി ബി യിൽ ഉള്ള വിവരങ്ങൾ അവിടെ വരും. അവിടെ ചോദിക്കുന്ന വിവരങ്ങൾ Enter ചെയ്തു കൊടുക്കണം.
5. ഇപ്പോൾ ഒരു രജിസ്ട്രേഷൻ ഫോം കിട്ടും. DBT ഉള്ള കർഷകരുടെ കുറെ വിവരങ്ങൾ ഫോറത്തിൽ ഓട്ടോമാറ്റിക്കായി വരും. ചുവന്ന നക്ഷത്ര ചിഹ്നം കാണിക്കുന്ന സ്ഥലങ്ങൾ നിർബന്ധമായും പൂരിപ്പിക്കേണ്ടത് ആണ്. ചില വിവരങ്ങൾ ടൈപ്പ് ചെയ്തോ ചിലത് സെലക്ട് ചെയ്ത് എടുക്കാൻ കഴിയും.
6. ഇനി വാർഷികവരുമാനം കൊടുക്കണം. അതിന് റേഷൻ കാർഡ് നമ്പർ കൊടുത്തത് Fetch from PDF file എന്നിടത്ത് ക്ലിക്ക് ചെയ്താൽ റേഷൻകാർഡ് സ്ക്രീനിൽ തെളിഞ്ഞു വരും. വെരിഫൈ ചെയ്ത ശേഷം ബോക്സിന് വെളിയിൽ ക്ലിക്ക് ചെയ്യുക. ഇൻകം അപ്ഡേറ്റ് ആകും.
7. ഇനി ഫാർമർ ടൈപ്പ് ചോദിക്കും. മാർജിനൽ ഫാർമേഴ്സ് എന്ന് സെലക്ട് ചെയ്യുക.
8. ഇനി ഫോട്ടോ, ആധാർ, ബാങ്ക് പാസ് ബുക്ക് അപ്‌ലോഡ് ചെയ്യാൻ പറയും. നേരത്തെ ഗാലറിയിൽ ശേഖരിച്ചുവച്ച ഫോട്ടോകൾ സെലക്ട് ചെയ്ത് അപ്‌ലോഡ് ചെയ്തു കൊടുക്കണം.
9. ഇനി ബാങ്ക് ഐ എഫ് സി കോഡ് പാസ് ബുക്കിൽ കാണിച്ചിരിക്കുന്നത് പോലെ തന്നെ എന്റർ ചെയ്യണം. അപ്പോൾ ബാങ്കിന്റെ പേര് ബ്രാഞ്ച് എന്നിവ കിട്ടും.
ഇനി വളരെ ശ്രദ്ധാപൂർവ്വം ബാങ്ക് അക്കൗണ്ട് നമ്പർ എന്റർ ചെയ്യണം.( രണ്ടോ മൂന്നോ പ്രാവശ്യം വെരിഫൈ ചെയ്യണം)
10. ഇനി അഡ്രസ് ടൈപ്പ് ചെയ്തു കൊടുക്കണം. വില്ലേജ് ലിസ്റ്റിൽ നിന്നും സെലക്ട് ചെയ്യണം, വില്ലേജ് ടൈപ്പ് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ സെലക്ട് ചെയ്യണം.
11. ലോക്കൽ ബോഡി ലിസ്റ്റിൽ നിന്നും സെലക്ട് ചെയ്യണം
12. വാർഡിന്റെ പേര് തെറ്റാതെ സെലക്ട് ചെയ്യണം.
13. നിയമസഭാമണ്ഡലം ലിസ്റ്റിൽ നോക്കി സെലക്ട് ചെയ്യണം  ( മാൻഡേറ്ററി അല്ല )
14. സബ്മിറ്റ് ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്യണം. Successfully submitted മെസ്സേജ് കിട്ടും. സ്മാർട്ട് ഐ ഡി കിട്ടും. ഒപ്പം ഫോണിൽ പാർട്ട് ഐഡിയും പാസ്‌വേർഡും കിട്ടും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍