ക്ഷീരവികസന വകുപ്പ് മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം ലേക്ക് അപേക്ഷ ക്ഷണിച്ചു.

 


ക്ഷീരവികസന വകുപ്പ് 2022- 23 വർഷത്തെ മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം ( MSDP ) ലേക്ക് അപേക്ഷ ക്ഷണിച്ചു . 

1. ഒരു പശു യൂണിറ്റ് സബ്സിഡി 95400 രൂപ. ( അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വനിതകൾക്ക് അപേക്ഷിക്കാം ) 

2. രണ്ടു പശു ഡയറി യൂണിറ്റ് സബ്സിഡി 46500 രൂപ. ( കുറഞ്ഞത് മൂന്ന് പശു വീട്ടിലുള്ളവർക്ക് മാത്രം അപേക്ഷിക്കാം )

 3 ) . 5 പശു ഡയറി യൂണിറ്റ് - സബ്സിഡി -1,32,000 രൂപ. 

4 ) . 10 പശു യൂണിറ്റ് - സബ്സിഡി 2,76,000 രൂപ 

5 ) . കാലിത്തൊഴുത്തു നിർമ്മാണം ( കുറഞ്ഞത് 325 ചതുരശ്രയടി ) -50,000 രൂപ 

6 ) . കറവയന്ത്രം - 50 % സബ്സിഡി -30,000 ( പരമാവധി ) 

7. ഡയറിഫാം ആധുനികവൽക്കരണം - 50,000 രൂപ 

8. 50 എണ്ണം കിടാരി ഹീഫർ പാർക്ക് 15 ലക്ഷം രൂപ ( വ്യക്തിഗതം / SHG / JLG ക്ക് അപേക്ഷിക്കാം ) 

9. ക്വാറന്റൈൻ കം ട്രേഡിങ് സെന്റർ - ഒരേ സമയം 50 പശുക്കളെ കെട്ടാൻ പറ്റിയ തൊഴുത്ത് നിർമ്മിച്ച് പദ്ധതി നടപ്പിലാക്കുന്ന വർക്ക് 7.5 ലക്ഷം രൂപ സബ്സിഡി ലഭിക്കും.

 25.8.2022 മുതൽ www.ksheerasree.kerala.gov.in വഴി ഓൺലൈൻ ആയി അപേക്ഷ നൽകാം.

 2022 സെപ്റ്റംബർ 15 ആണ് അവസാന തീയതി. 

ഡയറി യൂണിറ്റുകൾക്ക് ആവശ്യമായ പശുക്കളെ സംസ്ഥാനത്തിന് പുറത്തു നിന്നും വാങ്ങണം.

 കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍