ആധാർ ലോക്ക് ചെയ്ത് സംരക്ഷിക്കാം; ദുരുപയോഗം തടയാൻ ഈസി സ്റ്റെപ്സ്

 



രു ഇന്ത്യൻ പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. അതിനാൽ തന്നെ രാജ്യത്തെ എല്ലായിടങ്ങളിലും ഐഡന്റിറ്റി കാർഡായി ആധാർ ആവശ്യപ്പെടുന്നുണ്ട്.

അതായത് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ മുതൽ ഇന്ന് ആധാർ കാർഡ് വേണം. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാർ കാർഡിൽ ഉപഭോക്താവിന്റെ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്കാനുകൾ തുടങ്ങിയ ബയോമെട്രിക് ക്രെഡൻഷ്യലുകൾ ഉളപ്പടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. 



ആധാറിൽ ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ധാരാളം ഉള്ളതിനാൽ, ആധാർ  എല്ലായ്‌പ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. എൽന്നാൽ പലർക്കും ഇത് എങ്ങനെ ചെയ്യണമെന്ന് അറിയില്ല. ആധാർ കാർഡ് ഉപയോക്താക്കൾക്ക് എസ്എംഎസ് വഴി അവരുടെ ആധാർ നമ്പറുകൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും കഴിയും. ഇത് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ ദുരുപയോഗം ചെയ്യാൻ ആർക്കും കഴിയില്ല. 


നിങ്ങളുടെ ആധാർ നമ്പർ ലോക്ക് ചെയ്യുന്നതിന് യുഐഡിഎഐ വെബ്‌സൈറ്റ് (https://resident.uidai.gov.in/aadhaar-lockunlock) സന്ദർശിക്കാം,  'എന്റെ ആധാർ' എന്ന തലക്കെട്ടിന് താഴെയുള്ള ആധാർ ലോക്ക് & അൺലോക്ക് സേവനങ്ങളിൽ ക്ലിക്ക് ചെയ്യുക. ഇതിൽ എങ്ങനെ ആധാർ ലോക്ക് ചെയ്യാം എന്ന വിശദാംശങ്ങൾ ഉണ്ട്. യുഐഡിഎഐ ലോക്ക് റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് യുഐഡിഎഐ നമ്പർ,  മുഴുവൻ പേര്, പിൻ കോഡ് എന്നിവ നൽകുക. ഒട്ടിപി ലഭിക്കാൻ, 1947-ലേക്ക് നിങ്ങളുടെ ആധാർ നമ്പറിന്റെ 4, 8 നമ്പറുകൾക്ക് ശേഷം LOCKUID എന്ന് എഴുതിയ സന്ദേശം അയക്കുക. ഒട്ടിപി ലഭിച്ചു കഴിഞ്ഞാൽ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.  ഇതിനുശേഷം, നിങ്ങളുടെ ആധാർ നമ്പർ വെരിഫിക്കേഷനായി ഉപയോഗിക്കാൻ ആർക്കും കഴിയില്ല.


ആധാര്‍ കാര്‍ഡ് രാജ്യത്തെ പൗരന്‍മാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, സിം തുടങ്ങി പല നിര്‍ണ്ണായക രേഖകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആധാര്‍ ഒരു ഇന്ത്യന്‍ പൗരന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറി. രാജ്യത്ത് ഇതുവരെ 11 കോടി ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്.

ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമാകുമെന്ന് എത്ര പേര്‍ക്ക് അറിയാം..? എന്നാല്‍ അത്തരത്തില്‍ ഒരു സംവിധാനമുണ്ട്. ആധാര്‍ ലോക്കിങ്ങിനെപ്പറ്റിയും അണ്‍ലോക്കിങ്ങിനെപ്പറ്റിയും കൂടുതല്‍ അറിയാം...
യുഐഡിഎഐ
രാജ്യത്ത് ആധാര്‍ വിതരണത്തിന്റെ ചുമതലയുള്ള യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യുന്നതും അണ്‍ലോക്ക് ചെയ്യുന്നതും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
എന്താണ് ബയോമെട്രിക്‌സ്

ഐറിസ് സ്‌കാനിങ്ങ്, ഫിംഗര്‍ പ്രിന്റ് വിവരങ്ങള്‍ എന്നിവയടങ്ങിയ ഡാറ്റയാണ് ബയോമെട്രിക്‌സ്. ഭാവിയില്‍ ഏതെങ്കിലും ആവശ്യത്തിന് ബയോമെട്രിക്‌സ് വിവരങ്ങള്‍ ഉപയോഗിക്കില്ല എന്നുണ്ടെങ്കില്‍ ഈ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലോക്ക് ചെയ്യാം.

ലോക്ക് ആക്കാം

വിജയകരമായി ലോഗിന്‍ ചെയ്താല്‍ 'Enable' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യപ്പെടും. ലോക്ക് ചെയ്തു എന്നു പറഞ്ഞ കൊണ്ട് സന്ദേശവും പ്രത്യക്ഷപ്പെടും.

ലോക്ക് ചെയ്തു കഴിഞ്ഞ് 10 മിനിറ്റിനു ശേഷം മാത്രമേ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കൂ. ലോഗിന്‍ ചെയ്ത് 'disable' ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ആധാര്‍ വിവരങ്ങള്‍ അണ്‍ലോക്ക് ചെയ്യപ്പെടും. താത്കാലിക അണ്‍ലോക്ക് സമയത്തിനു ശേഷം യുഐഡിഎഐക്ക് തനിയെ 10 മിനിറ്റിനു ശേഷം ഡാറ്റ ലോക്ക് ചെയ്യാന്‍ സാധിക്കും.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍