e- RUPI കൈയ്യിലെത്തുമ്പോൾ അറിയേണ്ട കാര്യങ്ങൾ

 


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 4 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ഇ-റൂപ്പി എന്ന ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോം രാഷ്ട്രത്തിന് സമർപ്പിക്കും.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം, നാഷണൽ ഹെൽത്ത് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച ഇ-റൂപ്പി ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ കാലോചിതമായ ഒരു രീതിയാണ് അവതരിപ്പിക്കുന്നത്.


ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിങ് അധിഷ്ഠിത ഇ-വൗച്ചറാണ് ഇ-റൂപ്പി. കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയുടെ സഹായം ഇല്ലാതെ തന്നെ വൗച്ചറുകൾ റെഡീം ചെയ്യാൻ കഴിയും. ഗുണഭോക്താക്കളുടെ ഫോണിലേക്ക് നേരിട്ടാണ് ഈ വൗച്ചർ എത്തുക എന്നത് സുതാര്യത ഉറപ്പിക്കുന്നു.


ഇ-റൂപ്പിയുടെ ചില നേട്ടങ്ങളും പ്രയോജനങ്ങളും


1. ഇ-റൂപ്പി പൂർണമായും പണരഹിതവും സമ്പർക്കരഹിതവുമായ ഡിജിറ്റൽ പേയ്‌മെന്റാണ്.


2. സേവന സ്പോൺസർമാരെയും ഗുണഭോക്താക്കളെയും ഡിജിറ്റലായി ബന്ധിപ്പിക്കുന്നു.


3. വിവിധ ക്ഷേമ സേവനങ്ങൾ ഇടനിലക്കാരന്റെ പങ്കാളിത്തമില്ലാതെ നേരിട്ട് ഗുണഭോക്താവിന്‌ ലഭിക്കുന്നു.


4. ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആയ ഇ-റൂപ്പി ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടെത്തുന്നു.




5. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്‌സസ് ഇല്ലാതെ സേവന ദാതാവിൽ നിന്ന് വൗച്ചർ റെഡീം ചെയ്യാൻ കഴിയും.


6. ഇ-റൂപ്പി സേവനങ്ങളുടെ സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഡിജിറ്റൽ രീതിയിൽ യാതൊരു വിധ മുഖാമുഖ കൂടിക്കാഴ്ചയില്ലാതെ തന്നെ ബന്ധിപ്പിക്കുന്നു.


7. ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് പണമടയ്ക്കാൻ കഴിയൂ എന്നും ഇ-റൂപ്പി ഉറപ്പാക്കുന്നു.


8. ഇ-റൂപ്പി പ്രീ-പെയ്ഡ് രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഏതെങ്കിലും ഇടനിലക്കാരന്റെ പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണമടയ്ക്കുന്നത് പുതിയ സംവിധാനം ഉറപ്പ് നൽകുന്നു.


9. പതിവ് പേയ്‌മെന്റുകൾക്ക് പുറമേ, മാതൃ-ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്സിഡി തുടങ്ങിയവയ്ക്കും ഇ-റൂപ്പി ഉപയോഗിക്കാം.


10. ഇ-റൂപ്പി ഡിജിറ്റൽ വൗച്ചറുകൾ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ക്ഷേമത്തിനും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പരിപാടികൾക്കും ഉപയോഗിക്കാം.


റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ റുപ്പി ഇന്ന് ചില്ലറ ഇടപാടുകൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കും. മുംബൈ,ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ 4 നഗരങ്ങളിൽ മാത്രമാകും ഈ ഘട്ടത്തിൽ ഇ റുപ്പി ലഭ്യമാകുക. നിലവിലുള്ള നോട്ടുകൾ പോലെ തന്നെ ഡിജിറ്റലായി ഉപയോഗിക്കാം.


ഡിജിറ്റൽ കറൻസിയുടെ ആദ്യ പരീക്ഷണ പദ്ധതിയാണിത്. റീട്ടെയിൽ ഡിജിറ്റൽ രൂപ നിയമപരമായ ടെൻഡറിനെ പ്രതിനിധീകരിക്കുന്ന ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും. പേപ്പർ കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തിൽ തന്നെ ഡിജിറ്റൽ കറൻസിയും ആർബിഐ പുറത്തിറക്കും.


ഡിജിറ്റൽ വാലറ്റിൽ മൊബൈൽ ഉപയോഗിച്ച് ആളുകൾക്ക് ഇടപാടുകൾ നടത്താനാകും. ആദ്യ ഘട്ടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നിവിടങ്ങളിലെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവയുൾപ്പെടെ നാല് ബാങ്കുകളിൽ ആയിട്ടാണ് ആരംഭിക്കുന്നത്. പിന്നീട്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുൾപ്പെടെ നാല് ബാങ്കുകൾ കൂടി ഉൾപ്പെടും.

ഇന്ത്യൻ കറൻസിയുടെ ഡിജിറ്റൽ രൂപമായ ഇ-രൂപ ബാങ്കുകൾ വഴിയാണ് വിതരണം ചെയ്യുക. ഉപയോക്താക്കൾക്ക് ബാങ്കുകൾ നൽകുന്ന ഡിജിറ്റൽ വാലറ്റുകൾ വഴിയും മൊബൈൽ ഫോണുകളിലും ഉപകരണങ്ങളിലും സൂക്ഷിച്ചിരിക്കുന്നതുമായ ഇ-രൂപയുമായി ഇടപാട് നടത്താനാകും. ഈ ഡിജിറ്റൽ രൂപയെ ആർബിഐ പൂർണമായും നിയന്ത്രിക്കും. ഇ രൂപ ഉപയോ​ഗിച്ച് സാധനങ്ങൾ വാങ്ങാൻ സാധിക്കും.

ഇ-രൂപയിലൂടെയുള്ള ഇടപാടുകൾ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കും (P2P) വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കും (P2M) ആയിരിക്കാം എന്ന് റിസർവ് ബാങ്ക് അറിയിച്ചു. ബാങ്ക് നോട്ടുകൾ പോലെ ഡിജിറ്റൽ രൂപയും സംഭരിക്കാൻ കഴിയും. പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ റുപ്പി (ഇ-രൂപ) പൈലറ്റ് ലോഞ്ച് ഉടൻ ആരംഭിക്കുമെന്ന് ഒക്ടോബർ ആദ്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ചിരുന്നു.


ഈ പൈലറ്റ് ലോഞ്ചിനായി എട്ട് ബാങ്കുകളെയാണ് ആർബിഐ തിരഞ്ഞെടുത്തത്. നാല് നഗരങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളുമായി ആദ്യ ഘട്ടം ആരംഭിക്കും. പിന്നീട് ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഈ പൈലറ്റിൽ ഉൾപ്പെടുത്തും. ഈ ബാങ്കിൽ അക്കൗണ്ടുകൾ ഉള്ളവരാണെങ്കിൽ ഡിജിറ്റൽ കറൻസി ഉപയോഗിക്കാനും കഴിയും.


മുംബൈ, ന്യൂഡൽഹി, ബാംഗ്ലൂർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നാണ് ഇത് ആരംഭിക്കുക. പിന്നീട് അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. എല്ലാ ബാങ്കുകളെയും ഉൾപ്പെടുത്തി പരീക്ഷണ പദ്ധതിയുടെ വ്യാപ്തി ക്രമേണ വർദ്ധിപ്പിക്കുമെന്ന് ആർബിഐ അറിയിച്ചു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍