പുതിയ മൈക്രോമാക്സ് ബജറ്റ് ഫോണായ മൈക്രോമാക്സ് ഇൻ 1 ഇന്ത്യയിൽ പുറത്തിറക്കി മൈക്രോമാക്സ്.
മിതമായ നിരക്കിൽ മികച്ച ഫീച്ചറുകളുമായാണ് ഫോൺ എത്തിയിട്ടുളളത്. പുറകിൽ മെറ്റാലിക് ഫിനിഷിങ്ങും മീഡിയടെക് ഹീലിയോ ജി80 പ്രൊസസറുമാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.മൈക്രോമാക്സ് ഇൻ 1 ന്റെ സവിശേഷതകൾ
20:9 ആസ്പെക്റ്റ് റേഷ്യോ, 91.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം, 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1,080x, 2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷത. പുറകിൽ ഫിംഗർപ്രിന്റ് സ്കാനറുണ്ട്. ഫെയ്സ് അൺലോക്ക് ഫീച്ചറും ഫോണിലുണ്ട്.
ആൻഡ്രോയിഡ് 10 ലാണ് ഫോണിന്റെ പ്രവർത്തനം. വരുന്ന മേയിൽ ഏറ്റവും പുതിയ ആൻട്രോയിഡ് 11 നുമായി ഫോൺ എത്തുമെന്നും മൈക്രോമാക്സ് ഉറപ്പു നൽകുന്നു. ഒക്ടാകോർ മീഡിയടെക് ഹെലിയോ G80 SoC പ്രോസസ്സർ ആണ് ഫോണിന്റെ കരുത്ത്.
6 ജി റാമും 128 ജിബി സ്റ്റോറേജുമാണ് ഫോണിനുളളത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വർധിപ്പിക്കാം. 18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന മൈക്രോമാക്സ് ഇൻ 1-ൽ 5,000 എംഎഎച്ച് ബാറ്ററിയാണ്.
മൂന്നു ക്യാമറകളാണുളളത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ (എഫ്/1.79 ലെൻസ്), ഡെപ്ത് സെൻസിങ്ങിനായി 2 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുന്നിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, 4ജി, ഡ്യുവൽ-വോൾട്ടി, ഡ്യുവൽ-വോവിഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.
മൈക്രോമാക്സ് ഇൻ 1 ഇന്ത്യയിൽ 10,499 രൂപയ്ക്കാണ് ലഭിക്കുക. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള ഫോണിന്റെ വിലയാണിത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഫോണിന്റെ വില 11,999 രൂപയാണ്.
മാർച്ച് 26 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട്, മൈക്രോമാക്സ് വെബ്സൈറ്റുകൾ വഴി ഫോൺ വിൽപനയ്ക്കെത്തും. ഉദ്ഘാടന വിൽപനയോട് അനുബന്ധിച്ച് ചില ഓഫറുകളും മൈക്രോമാക്സ് നൽകുന്നുണ്ട്. ചുരുങ്ങിയ സമയത്തേക്ക് 9,999 രൂപയ്ക്ക് ഫോൺ വാങ്ങാനാവും. 6 ജിബി മോഡൽ 11,499 രൂപയ്ക്ക് വാങ്ങാം.
0 അഭിപ്രായങ്ങള്‍