നമ്മൾ ഏറ്റവും കൂടുതൽ ഓൺലൈൻ ബാങ്കിങ് സേവനങ്ങളാണ് ഉപയോഗിക്കാറുള്ളത്. പ്രധാനമായും പണം കൈമാറാനായി UPI, Net Banking തുടങ്ങിയവല്ലാം നാം ഇപ്പോൾ ദിനമ്പ്രതി ഉപയോഗിക്കാറുണ്ട്.
പക്ഷെ ഏതെങ്കിലും അവസരത്തിൽ നമ്മക്ക് തെറ്റുപറ്റി അറിയാതെ മറ്റൊരാൾക്ക് പണം അയച്ചു പോയാൽ നാം എന്ത് ചെയ്യും. അതിനുള്ള കുറച്ച് ടിപ്സാണ് താഴെ പറയുന്നത്.ബാങ്കിലേക്ക് വിളിക്കുക
നിങ്ങൾ നടത്തിയ പണമിടപാടിൽ സംശയമോ തെറ്റോ സംഭവിച്ചാൽ ഉടൻ നിങ്ങളുടെ ബാങ്കുമായി സംസാരിക്കുക. ഏത് നിമിഷവും നിങ്ങൾ സംസാരിക്കാനായി അതാത് ബാങ്കുകളും കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ ഉണ്ടാകും. അവരും സംസാരിച്ചതിന് ശേഷം അവർ പറയുന്ന എല്ലാ കാര്യങ്ങളും കൃത്യമായി നൽകുക. പ്രത്യേകിച്ച് പണമിടപാട് നടത്തിയ ബാങ്ക് അക്കൗണ്ട്, സമയം, തിയതി നിങ്ങളുടെ അക്കൗണ്ട് തുടങ്ങിയവയെല്ലാം.
ബാങ്ക് മാനേജറുമായി ബന്ധപ്പെടുക
സാധാരണയായി നിലവിൽ ഇല്ലാത്ത ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചാൽ ഉടൻ തന്നെ നിലവിൽ ഇല്ല എന്ന സന്ദേശത്തോടെ കാശ് തിരികെ ലഭിക്കുന്നതാണ്. അഥവാ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പോയെങ്കിൽ നിങ്ങൾ ഉടൻ തന്നെ നിങ്ങളുടെ ബ്രാഞ്ച് മാനേജറെയോ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ ബന്ധപ്പെടുക. അപ്പോൾ ബാങ്ക് ഉദ്യോഗസ്ഥർ അതാത് അക്കൗണ്ടുമായി ഹോൾഡറുമായി സംസാരിച്ചതിന് ശേഷം പണം തിരികെ ലഭിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കും. ചിലപ്പോൾ രണ്ട് മാസം വരെ നടപടി നീളുമായിരിക്കും.
നിയമ നടപടി
നിങ്ങൾ തെറ്റായ അയച്ച കാശ് തിരികെ ബാങ്ക് നിർദേശിക്കുന്ന നിശ്ചിത സമയത്തിനുള്ളിൽ തിരികെ ലഭിച്ചില്ലെങ്കിൽ നിങ്ങൾ നിയമപരമായി മുന്നോട്ട് പോകാൻ സാധിക്കുന്നതാണ്.
ആർബിഐ നിയമങ്ങൾ
ഇത്തരത്തിലുള്ള തെറ്റായി പണമിടപ്പാട് നടത്തിയാൽ അത് തിരികെ ലഭിക്കാനുള്ള ആർബിഐയുടെ നിർദേശങ്ങൾ നിലവില്ലുള്ളതാണ്. ബാങ്കിനാണ് അതിന്റെ പൂർണ ഉത്തരവാദിത്വം എന്നാണ് ആർബിഐയുടെ നിർദേശത്തിൽ പറയുന്നത്.
0 അഭിപ്രായങ്ങള്‍