വാട്‌സാപിന്റെ ഫിംഗർ പ്രിന്റ്‌

ഫിംഗർ പ്രിന്റ്‌







ഐഫോണിൽ മാത്രമുണ്ടായിരുന്ന ഫീച്ചർ ഇനി ആൻഡ്രോയ്‌ഡ്‌ ഫോണിലും ലഭിക്കും. വാട്‌സാപിന്റെ ബീറ്റാ വേർഷനായ 2.19.221  ലാണ്‌ പുത്തൻ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്‌. ആപ്പിനെ കൂടുതൽ സുരക്ഷിതമാക്കാനാണ്‌ ഈ സംവിധാനം കൊണ്ടുവരുന്നതെന്നാണ്‌ കമ്പനി പറയുന്നത്‌.

ലോക്ക്‌ ആക്‌ടിവേറ്റ്‌ ചെയ്‌തതിനുശേഷം സന്ദേശങ്ങളുടെ നോട്ടിഫിക്കേഷൻ ഓഫ്‌ ആക്കാനുള്ള സൗകര്യവും ഇതോടൊപ്പമുണ്ട്‌. കൂടാതെ സ്വയം ലോക്ക്‌ ആകേണ്ട  സമയം തെരഞ്ഞെടുക്കാനും കഴിയും. പെട്ടെന്ന്‌, ഒരു മിനിറ്റിനുശേഷം, 30 മിനിറ്റിനുശേഷം എന്നിങ്ങനെയാണ്‌ ഓപ്‌ഷൻ.  മാർഷ്‌മല്ലോയോ അതിനുമുകളിലോ ഉള്ള ആൻഡ്രോയ്‌ഡ്‌ ഓപ്പറേറ്റിങ്‌ സംവിധാനത്തിലാണ്‌ ഫിംഗർ പ്രിന്റ്‌ സവിശേഷത ലഭിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍