ഹൈപ്പുകൾക്കൊടുവിൽ നത്തിങ് ഫോൺ (1) ഇന്ത്യയിലെത്തി

 


നത്തിങ് ഫോൺ (1) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വൺപ്ലസിന്റെ സഹ സ്ഥാപകൻ കാൾ പേയ് സ്ഥാപിച്ച നത്തിങ്ങിന്റെ ആ ആദ്യ സ്മാർട്ട്ഫോൺ എന്ന നിലയിലാണ് സമാനതകളില്ലാത്ത ഹൈപ്പ് നത്തിങ് ഫോൺ (1)ന് ലഭിച്ചത്.


അഫോർഡബിൾ പ്രീമിയം ക്യാറ്റഗറി സെക്ഷനിലേക്കാണ് നത്തിങ് ഫോൺ (1) അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഡിസൈനും വിപണിയിൽ മത്സരം കാഴ്ച വയ്ക്കാൻ ഉതകുന്ന ഫീച്ചറുകളുമാണ് നത്തിങ് ഫോൺ (1)ന്റെ പ്രത്യേകത Nothing Phone (1).

വെള്ള, കറുപ്പ് നിറങ്ങളിലാണ് നത്തിങ് ഫോൺ (1) വിപണിയിൽ എത്തുക. മൂന്ന് വേരിയന്റുകളിലും ഡിവൈസ് ലഭ്യമാകും. ബേസ് വേരിയന്റ് ആയ 8 ജിബി റാം / 128 ജിബി സ്റ്റോറേജ് മോഡലിന് 32,999 രൂപ വില വരും. 8 ജിബി റാം / 256 ജിബി സ്റ്റോറജ് വേരിയന്റിന് 35,999 രൂപയും നൽകണം. ഹൈ എൻഡ് വേരിയന്റായ 12 ജിബി റാം / 256 ജിബി സ്റ്റോറേജ് മോഡലിന് 38,999 രൂപയും വില വരും.
പ്രീ ഓർഡർ ചെയ്തിട്ടുള്ള യൂസേഴ്സിന് ലിമിറ്റഡ് ടൈം ഓഫർ എന്ന നിലയിൽ 8 ജിബി റാം / 128 ജിബി സ്റ്റോറേജ് മോഡൽ 31,999 രൂപയ്ക്ക് കിട്ടും. 8 ജിബി റാം / 256 ജിബി സ്റ്റോറജ് വേരിയന്റ് 34,999 രൂപയ്ക്കും, 12 ജിബി റാം / 256 ജിബി സ്റ്റോറേജ് മോഡൽ 37,999 രൂപയക്കും സ്വന്തമാക്കാം. ജൂലൈ 21 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയാണ് നത്തിങ് ഫോൺ (1) വിൽപ്പനയ്ക്ക് എത്തുന്നത്.



നത്തിങ് ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ ചർച്ച തന്നെ അതിന്റെ ട്രാൻസ്പേരന്റ് ഡിസൈനിനെക്കുറിച്ച് ആയിരുന്നു. റിയർ പാനലിൽ ഗ്ലിഫ് ഇന്റർഫേസ് എന്ന് കമ്പനി വിളിക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യയും നത്തിങ് ഫോൺ (1)ൽ ഉണ്ട്.

നത്തിങ് പറയുന്നത് അനുസരിച്ച് സ്ക്രീൻ ടൈം ( നിങ്ങൾ ഫോണിന്റെ ഡിസ്പ്ലെയിലേക്ക് നോക്കിയിരിക്കുന്ന സമയം ) കുറയ്ക്കാൻ ഗ്ലിഫ് ഇന്റർഫേസ് സഹായിക്കും! 900 എൽഇഡികൾ ചേർന്ന് സൃഷ്ടിക്കുന്ന ലൈറ്റ് പാറ്റേണുകൾ ഉപയോഗിച്ചാണ് ഗ്ലിഫ് ഇന്റർഫേസ് തയ്യാറാക്കിയിരിക്കുന്നത്. ആരാണ് വിളിക്കുന്നത്, ആപ്പ് നോട്ടിഫിക്കേഷനുകൾ, ചാർജിങ് സ്റ്റാറ്റസ് എന്നിവയെല്ലാം ഗ്ലിഫ് ഇന്റർഫേസിൽ അറിയാൻ കഴിയുമെന്നും കമ്പനി.

നത്തിങ് ഫോൺ (1) 6.55 ഇഞ്ച് ഫ്ലെക്സിബിൾ ഒഎൽഇഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. എച്ച്ഡിആർ 10 പ്ലസ്, 60 ഹെർട്സ് മുതൽ 120 ഹെർട്സ് വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, ഹാപ്റ്റിക് ടച്ച് മോട്ടോഴ്സ്, റിയർ പാനലിലും ഡിസ്പ്ലെയിലും കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും ഡിവൈസിൽ നൽകിയിരിക്കുന്നു.

ബ്ലോട്ട്വെയറുകളുടെ ശല്യം ഇല്ലെന്ന കാര്യം വലിയൊരു മേന്മ തന്നെയാണ്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 4,500 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്. 15 വാട്ട് വയർലെസ് ചാർജിങും 5 വാട്ട് റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാണ്. തേർഡ് പാർട്ടി ബ്രാൻഡുകളുമായി ചേർന്ന് സ്മാർട്ട്ഹോം കണക്റ്റിവിറ്റി പോലെയുള്ള ഫീച്ചറുകളും ഭാവിയിൽ ലഭ്യമാക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓഫർ ചെയ്യുന്നത്. 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 പ്രൈമറി സെൻസർ ആണ് നൽകിയിരിക്കുന്നത്. എഫ് / 1.8 അപ്പേർച്ചർ, ഡ്യുവൽ ഇമേജ് സ്റ്റെബിലൈസേഷൻ, 10 ബിറ്റ് കളർ വീഡിയോസ് എന്നിങ്ങനെയുള്ള സൌകര്യങ്ങളും ലഭിക്കും.

50 മെഗാ പിക്സൽ സാംസങ് ജെഎൻ1 അൾട്രാ വൈഡ് സെൻസറാണ് രണ്ടാമത്തെ ക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൻസർ പഞ്ച് ഹോളിനുള്ളിലും നൽകിയിട്ടുണ്ട്. ക്യാമറ ആപ്പിൽ മാക്രോ, നൈറ്റ് മോഡ് എന്നിങ്ങനെയുള്ള ഫീച്ചറുകളും നത്തിങ് ഫോൺ (1) ൽ കൊണ്ട് വന്നിട്ടുണ്ട്.
ഇൻ ഡിസ്പ്ലെ ഫിംഗർ പ്രിന്റ് സെൻസറും ഫേസ് അൺലോക്ക് സപ്പോർട്ട്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നി ഫീച്ചറുകളും നത്തിങ് ഫോൺ (1) ൽ ഉണ്ട്‌ . ചാർജർ ഫോണിന്റെ ബോക്സിനുള്ളിൽ നൽകുന്നില്ല . എന്നാൽ യുഎസ്ബി (ടൈപ്പ് സി) കേബിൽ നൽകിയിട്ടുണ്ട്. അത് പോലെ   ഫോൺ കവറും നത്തിങ് ഫോണിന്റെ കൂടെ നൽകുന്നില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍