മെമ്മറി കാർഡ് ഹാഷ് വാല്യു എന്നൽ എന്ത്

 



ഇന്ന് കുറ്റാന്വേഷണത്തിൽ സൈബർ വിദഗ്ധർക്ക് ഏറ്റവും കൂടുതൽ സഹായകരം ആയ ഒന്നാണ് ഹാഷ് വാല്യു.

ഫിംഗർപ്രിന്റ്  എന്നുതന്നെ വിശേഷിപ്പിക്കാവുന്ന സാധിക്കുന്ന ഒന്നാണിത്. വീഡിയോ ഫയലുകളിലെ അത്തരത്തിലുള്ള അടയാളമായി ഹാഷ് വാല്യുവിനെ വിശേഷിപ്പിക്കാം. ഹാഷിങ് അൽഗോരിതം ഉപയോഗിച്ചാണ് ഒരു ഫയൽ സേവ് ചെയ്യുന്നത്. സുരക്ഷയ്ക്കു വേണ്ടിയുള്ള മാർഗമാണത്. ഈ ഫയലുകൾക്ക് വരുന്ന ഓരോ മാറ്റവും ഹാഷ് വാല്യുവിൽ പ്രകടമാകും. പെൻഡ്രൈവിൽ ഒരു ഫയൽ നൽകിയാൽ ആ ഫയൽ ഉപയോഗിച്ചിട്ടുണ്ടോ, മാറ്റം വരുത്തിയിട്ടുണ്ടോ, കോപ്പി ചെയ്തിട്ടുണ്ടോ എന്നെല്ലാം ഹാഷ് വാല്യു നോക്കിയാൽ ആറിയാം. ഫയൽ കൊടുത്തുവിട്ട സമയത്തെ ഹാഷ് വാല്യുവിൽ മാറ്റം വന്നിട്ടുണ്ടോയെന്നാണ്  പരിശോധിക്കുന്നത്.
ഡിജിറ്റൽ തെളിവുകളിൽ സുതാര്യത ഉറപ്പുവരുത്താം ഹാഷ് വാല്യൂ വഴി കഴിയും, ഡിജിറ്റൽ തെളിവുകളിൽ വരുന്ന ചെറിയ മാറ്റംപോലും ഹാഷ് വാല്യുവിലൂടെ തിരിച്ചറിയാം. ഡൗൺലോഡ് ചെയ്യാൻ അയക്കുന്ന ഫയലുകൾക്കൊപ്പം ചില ഹാഷ് വാല്യു ഉൾപ്പെടുത്താറുണ്ട്. ഉദാഹരണമായി പറഞ്ഞാൽ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഇ ആധാർ പോലുള്ള ഫയൽലുകൾക്ക് സെക്യൂരിറ്റി നൽകുന്നതിന് ഉപയോഗിക്കുന്നു, ഫയൽ ലഭിച്ച് കഴിയുമ്പോൾ ഈ ഹാഷ് വാല്യുവുമായി താരതമ്യപ്പെടുത്തി നോക്കാം. അതേ ഹാഷ് വാല്യു തന്നെയാണ് കാണുന്നതെങ്കിൽ ഫയലിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പിക്കാം. ഫയലിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ഹാഷ് വാല്യു വ്യത്യാസപ്പെടും.

അക്ഷരങ്ങളും അക്കങ്ങളും കൂട്ടിക്കലർത്തിയാണ് ഹാഷ് ടാഗുകൾ സൃഷ്ടിക്കുന്നത്. ഫയലിൽ വരുത്തുന്ന മാറ്റമെല്ലാം ഇതിൽ പ്രതിഫലിക്കും. ഫയലുകൾക്കൊപ്പമുള്ള ഹാഷ് വാല്യു പരിശോധിക്കാനുള്ള സംവിധാനങ്ങൾ ലഭ്യമാണ്. സൂക്ഷിച്ചുവെച്ച ഒരു ഫയൽ യാതൊരു മാറ്റവുമില്ലാതെ ഇരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സാങ്കേതികമാർഗം കൂടിയാണ് ഹാഷ് വാല്യു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍