മൾട്ടി പ്രൊഫൈൽ ഫീച്ചറുമായി ഫേസ്ബുക്ക്

 


ഫേസ്ബുക്ക് യൂസേഴ്സിന് പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കുകയാണ് മെറ്റ. ഒരേ സമയം ഒരു യൂസറിന് 5 പ്രൊഫൈലുകൾ വരെ യൂസ് ചെയ്യാമെന്നതാണ് പുതിയ ഫീച്ചറിന്റെ സവിശേഷത. അതും ഒരു അക്കൌണ്ടിൽ നിന്ന് തന്നെ ഈ അഞ്ച് പ്രൊഫൈലുകളും ഉപയോഗിക്കാൻ സാധിക്കും.

വ്യത്യസ്ത മേഖലകളിൽ ഉള്ള ആളുകളുമായി ഇടപഴകാൻ വ്യത്യസ്ത അക്കൌണ്ടുകൾ ഉപയോഗിക്കാം എന്നതാണ് ഈ ഫീച്ചറിന്റെ ഹൈലൈറ്റ്. ഉദാഹരണത്തിന് ഒരു യൂസറിന് സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം ഒരു പ്രൊഫൈലും അതിന്റെ ഫീഡുകളും ഉപയോഗിക്കാൻ കഴിയും. അത് പോലെ ബിസിനസുമായി ബന്ധപ്പെട്ടവർ, കൂടെ ജോലി ചെയ്യുന്നവർ, കുടുംബാംഗങ്ങൾ എന്നിങ്ങനെ ഓരോ വിഭാഗം ആളുകളുമായി ഇടപഴകാൻ വേറെ വേറെ പ്രൊഫൈലുകൾ  ഉപയോഗിക്കാൻ കഴിയും.


യൂസേഴ്സ് അവരുടെ യഥാർഥ പേര് പ്രൊഫൈൽ നെയിം ആയി ഉപയോഗിക്കേണ്ടതില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ഇഷ്ടമുള്ള പേരും യൂസർനെയിമും സെലക്റ്റ് ചെയ്യാൻ കഴിയുമെന്നും പറയപ്പെടുന്നു. പ്രൊഫൈൽ നെയിമും യൂസർനെയിമും യുണീക്ക് ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ പ്രൈമറി പ്രൊഫൈലിൽ ( മെയിൻ അക്കൌണ്ട് ) യഥാർഥ പേര് തന്നെ ഉണ്ടായിരിക്കണമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഈ പ്രൊഫൈലിന്റെ ഭാഗമായിട്ടായിരിക്കും അഡീഷണൽ പ്രൊഫൈലുകൾ വരികയെന്നും പ്ലാറ്റ്ഫോം വ്യക്തമാക്കിയിട്ടുണ്ട്.

യൂസേഴ്സ് തുടങ്ങുന്ന എല്ലാ പ്രൊഫൈലുകളും ഫേസ്ബുക്ക് നയങ്ങളും നിയമങ്ങളും അനുസരിച്ചായിരിക്കണം യൂസ് ചെയ്യേണ്ടതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അഡീഷണൽ പ്രൊഫൈലുകൾ നിന്ന് മറ്റ് ആളുകളുടെ പേരിൽ ആക്കാൻ സാധിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍