സൗജന്യ ഇന്റർനെറ്റ് കണക്ഷനുമായി KSEB


സൗജന്യ ഇന്റർനെറ്റ് 






സംസ്ഥാന  വൈദ്യുതിബോർഡിൽ നിന്ന് വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റർനെറ്റ് കണക്ഷനും. 


ആറുമാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി.
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (കെ-ഫോൺ) എന്ന പേരിൽ സംസ്ഥാന ഐ.ടി.മിഷനും വൈദ്യുതിബോർഡും സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. വൈദ്യുതിബോർഡിന്റെ വിപുലമായ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്റർനെറ്റ് കണക്ഷൻ യാഥാർഥ്യമാകുന്നതോടെ ഇ-ഗവേണൻസ് രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്

കെ-ഫോൺ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർഓഫീസുകളും ഈ നെറ്റ്വർക്കിലേക്ക് മാറും. ഒപ്പം എല്ലാ ബി.പി.എൽ. കുടുംബങ്ങൾക്കും സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും. പുതിയ വൈദ്യുതികണക്ഷന് അപേക്ഷ നൽകുന്നവർക്ക് അപ്പോൾതന്നെ ഇന്റർനെറ്റുകൂടി ലഭ്യമാക്കും.

വൈദ്യുതിബോർഡിന്റെ സംസ്ഥാനത്തെ മുഴുവൻ 220 കെ.വി.സബ്സ്റ്റേഷനുകളും ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്കിൽ ബന്ധിപ്പിച്ചു. 110 കെ.വി, 66 കെ.വി. സബ്സ്റ്റേഷനുകൾകൂടി ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. 770 സെക്ഷൻ ഓഫീസുകളിലും ഒ.എഫ്.സി. കണക്ഷനുകൾ എത്തിക്കുന്നതോടെ വൈദ്യുതിലൈനുകൾ ഉപയോഗപ്പെടുത്തി ഒ.എഫ്.സി. കേബിളുകൾ എളുപ്പത്തിലെത്തിക്കാനാകും.
2016-ലാണ് പദ്ധതി തുടങ്ങിയത്. പിന്നീട് ചില സാങ്കേതികതടസ്സങ്ങൾ പദ്ധതി വൈകിച്ചു. വൈദ്യുതിബോർഡ് ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് കെ.എസ്.ഇ.ബി. കെ-ഫോൺ വിതരണശൃംഖല സജ്ജമാക്കുക. ഇത് സാമ്പത്തികബാധ്യത കുറയ്ക്കും. കണക്ഷനുകൾ ആവശ്യമുള്ളവരെ കണ്ടെത്തുന്നതും സാങ്കേതികസഹായം നൽകുന്നതും സംസ്ഥാന ഐ.ടി. മിഷനാകും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍