ജോക്കര്‍ മാല്‍വെയല്‍ ഭീഷണി

24 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ഗൂഗിള്‍






ജോക്കര്‍ മാല്‍വെയല്‍ സാന്നിധ്യം തിരിച്ചറിഞ്ഞ 24 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. സൈബര്‍ ലോകത്ത് ആശങ്കയുയര്‍ത്തുന്ന മാല്‍വെയര്‍ ആക്രമണമായി ജോക്കര്‍ മാറിയേക്കുമെന്ന ആശങ്കയിലാണ് പ്ലേ സ്റ്റോറില്‍ നിന്നും 24 ആപ്പുകള്‍ നീക്കം ചെയ്തത്.
ജോക്കര്‍ മാല്‍വേര്‍ ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിച്ചു ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്‌വേര്‍ഡുകള്‍ തുടങ്ങിയവ കൈക്കലാക്കുകയാണ് ചെയ്യുന്നത്.

സ്പാര്‍ക് വാള്‍ പേപ്പര്‍, അഡ്വക്കേറ്റ് വാള്‍പേപ്പര്‍, സെര്‍ട്ടെന്‍ വാള്‍ പേപ്പര്‍, ഡാസില്‍ വാള്‍പേപ്പര്‍, ഏജ് ഫേസ്, അള്‍റ്റര്‍ മെസേജ്, ബീച്ച് ക്യാമറ, ക്യൂട്ട് ക്യാമറ, ആന്റി വൈറസ്-സെക്യൂരിറ്റി സ്‌കാന്‍, സ്പാര്‍ക് വാള്‍പേപ്പര്‍, ബോര്‍ഡ് പിക്ചര്‍ എഡിറ്റിംഗ്, സോബി ക്യാമറ, റഡി എസ്എംഎസ്, റിവാര്‍ഡ് ക്ലീന്‍, റാപിഡ് ഫേസ് സ്‌കാനര്‍, പ്രിന്റ് പ്ലാന്റ് സ്‌കാന്‍, മിനി ക്യാമറ, ലീഫ് ഫേസ് സ്‌കാനര്‍, ഇഗ്നൈറ്റ് ക്ലീന്‍, ഹ്യൂമര്‍ ക്യാമറ, ഗ്രേറ്റ് വിപിഎന്‍, ഡിസ്‌പ്ലെ ക്യാമറ, ഡിക്ലെയര്‍ മെസേജ്, ക്ലൈമറ്റ് എസ്എംഎസ്, കൊളാറ്റ് ഫേസ് സ്‌കാനര്‍, എന്നി ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍