ആയിരക്കണക്കിന് ആപ്ലിക്കേഷനുകളെ ഫെയ്‌സ്ബുക്ക് ഒഴിവാക്കി

ചട്ടലംഘനം നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ആപ്ലിക്കേഷനുകളെ  സസ്പെൻഡ് ചെയ്തു

(credit: facebook)





ഉപയോക്താക്കളുടെ ഡേറ്റാ ശേഖരണം സംബന്ധിച്ച് ചട്ടലംഘനം നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ആയിരക്കണക്കിന് ആപ്ലിക്കേഷനുകളെ ഫെയ്സ്ബുക്ക് സസ്പെൻഡ് ചെയ്തു.
2018 മാർച്ചിൽ തുടക്കമിട്ട ആപ്പ് ഡെവലപ്പർ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായാണ് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനുകൾക്കെതിരെ ഫെയ്സ്ബുക്ക് നടപടി എടുത്തത്.
എത്ര ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തത് എന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കിയില്ല. എന്നാൽ 400 ഡെവലപ്പർമാരുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് ആപ്ലിക്കേഷനുകൾ ഉണ്ടെന്ന് പറഞ്ഞു. സസ്പെൻഡ് ചെയ്തവയിൽ പരീക്ഷണഘട്ടത്തിലിരിക്കുന്ന ആപ്ലിക്കേഷനുകളും അന്വേഷണത്തിൽ ഫെയ്സ്ബുക്കിനോട് പ്രതികരിക്കാത്ത ആപ്ലിക്കേഷനുകളും ഉൾപ്പെടുന്നു. ചില ആപ്ലിക്കേഷനുകളെ പൂർണമായും നിരോധിച്ചുവെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.  അന്വേഷണത്തിഭാഗമായി ലക്ഷക്കണിക്കിന് ആപ്ലിക്കേഷനുകൾ ഫെയ്സ്ബുക്ക് പരിശോധിച്ചിട്ടുണ്ട്.
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നും ഫെയ്സ്ബുക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍