വ്യാജന്മാരെ ട്വിറ്റർ സസ്പെൻഡ് ചെയ്തു

വ്യാജ അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തു





ലോക വ്യാപകമായി ആയിരത്തില്‍ അധികം അക്കൌണ്ടുകള്‍ ക്ലോസ് ചെയ്തതായി ട്വിറ്റര്‍. വ്യാജ വാര്‍ത്തകള്‍ പരത്തിയതിന്റെ പേരിലാണ് നടപടി എന്ന് വിശദീകരണം. ചൈന, സ്പെയില്‍, യു എ ഇ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തില്‍ അധികം അക്കൌണ്ടുകള്‍ ട്വിറ്റര്‍ ഒഴിവാക്കിയതായാണ് വിവരം. വ്യാജ വാര്‍ത്ത പരത്തുന്നതിന് പുറമെ ഭരണകൂടത്തിനെതിരായ പ്രചാരണത്തിനായും ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഉപയോഗിച്ചെന്നും വിശദീകരണത്തിലുണ്ട്.

ഹോങ്കോങ് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും നിരവധി പേര്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വ്യാജ വാര്‍ത്ത പരത്താന്‍ ശ്രമിച്ചു എന്നും ട്വിറ്റര്‍ കണ്ടെത്തി. സ്പെയിന് പുറമേ ഇക്വഡോറില്‍ നിന്നുള്ള അക്കൌണ്ടുകളും ട്വിറ്റര്‍ ക്ലോസ് ചെയ്തിട്ടുണ്ട്. 350 ഓളം വ്യാജ അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് കഴിഞ്ഞ മാസം നീക്കം ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിന്റെയും നടപടികൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍