കോവിഡ് വാക്‌സിന്‍ ബുക്കിങ് ഇനി വാട്‌സാപ്പ് വഴി

 


കോവിഡ് വാക്സിൻ സ്ലോട്ടുകൾ ഇനി വാട്സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. വാട്സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി ചൊവ്വാഴ്ചയാണ് സർക്കാർ വ്യക്തമാക്കിയത്. പ്രായപൂർത്തിയായ എല്ലാവർക്കും ഈ വർഷം അവസാനത്തോടെ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. വാട്സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതൽ വേഗത്തിൽ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന മാധ്യമമെന്ന നിലയിലാണ് വാട്സാപ്പ് മുഖേനയും സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയത്.

ഇനി മുതൽ മിനിട്ടുകൾക്കുള്ളിൽ വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി  വ്യക്തമാക്കി. വാട്സാപ്പ് സൗകര്യം ഏർപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെയാണ് മന്ത്രി പുറത്തുവിട്ടത്.

വാക്സിൻ സ്പോട്ട് ലഭിക്കുന്നതിനായി ഇനി മുതൽ കോവിൻ പോർട്ടലിനെ ആശ്രയിക്കേണ്ടതില്ല . നിങ്ങളൊരു വാട്സപ്പ് ഉപയോക്താവാണെങ്കിൽ ഏറ്റവും അടുത്ത വാക്സിനേഷൻ സെന്ററിൽ തന്നെ സ്കോട്ട് ബുക്ക് ചെയ്യാൻ സാധിക്കും . ചെയ്യേണ്ടത് ഇത്ര മാത്രം , 9013151515 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് ' Book Slot ' എന്ന് സന്ദേശം അയക്കുക . വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ 9013151515 എന്ന വാട്സപ്പ് നമ്പർ ഫോണിൽ സേവ് ചെയ്യുക . Book Slot " എന്ന് ടൈപ്പ് ചെയ്ത്

വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ

9013151515 എന്ന വാട്സപ്പ് നമ്പർ ഫോണിൽ സേവ് ചെയ്യുക.

• " Book Slot " എന്ന് ടൈപ്പ് ചെയ്ത് 9013151515 നമ്പറിലേക്ക് സന്ദേശം അയക്കുക . തുടർന്ന് നിങ്ങളുടെ ഫോണിലേക്ക് ആറക്ക സംഖ്യ ഒടിപിയായി ( one time password )  നിങ്ങൾക്ക് ലഭിച്ച ഒടിപി വാട്സാപ്പ് നമ്പറിലേക്ക് അയക്കുക.

• ഒടിപി നൽകി കഴിഞ്ഞാൽ , കോവിൻ വെബ്സൈറ്റിൽ നിങ്ങളുടെ നമ്പറിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികളുടെ പേരുകൾ ലഭിക്കും ( കൂടുതൽ പേരുകൾ ഒരു നമ്പറിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 1,2,3 എന്ന ക്രമത്തിലായിരിക്കും ).

• വാക്സിനേഷൻ സ്കോട്ട് ആവശ്യമായ വ്യക്തിയുടെ നമ്പർ ടൈപ്പ് ചെയ്ത് അയക്കുക. നിങ്ങളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും.

• ശേഷം , " Search by Pincode " എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് വാക്സിൻ സൗജന്യമായി വേണാ അല്ലെങ്കിൽ പണം അടച്ചുള്ളത് വേണാ എന്ന ചോദ്യം ലഭിക്കും. നിങ്ങളുടെ താത്പര്യം അനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.

• നിങ്ങളുടെ പിൻകോഡ് നൽകുക. ശേഷം , ഏത് ദിവസം , ഏത് വാക്സിൻ എന്നിവയെല്ലാം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

• നിങ്ങളുടെ പിൻകോഡ് നൽകുക. ശേഷം , ഏത് ദിവസം , ഏത് വാക്സിൻ എന്നിവയെല്ലാം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ് ( നിങ്ങൾ നൽകിയ പിൻകോഡിൽ വാക്സിൻ ലഭ്യമല്ല എങ്കിൽ സമീപമുള്ള മറ്റ് പ്രദേശങ്ങളുടെ പിൻകോഡ് ഉപയോഗിച്ച് വീണ്ടും ശ്രമിക്കാം ).


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍