മോട്ടോ ടാബ് ജി70  Motorola Moto Tab G70

 



മോട്ടറോളയുടെ രണ്ടാമത്തെ ടാബ്ലറ്റായ മോട്ടോ ടാബ് ജി70 എൽടിഇ ഇന്ത്യയിൽ അവതരിപ്പിച്ചു. 2021 സെപ്റ്റംബറിൽ വിപണിയിലെത്തിയ മോട്ടോ ടാബ് ജി20 ആണ് കമ്പനിയുടെ ആദ്യത്തെ ടാബ്ലറ്റ്.

മോട്ടോ ടാബ് ജി70 എൽടിഇ 4 ജിബി റാം, 64 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജ്, മീഡിയടെക് ഹെലിയോ ജി90ടി എസ്ഒസി എന്നീ സവിശേഷതകളുമായിട്ടാണ് വരുന്നത്. 11 ഇഞ്ച് 2കെ എൽസിഡി ഡിസ്‌പ്ലേയാണ് ഈ ടാബ്‌ലെറ്റിൽ നൽകിയിരിക്കുന്നത്.

മോട്ടോറോളയുടെ ഏറ്റവും പുതിയ ടാബ് ലെറ്റായ മോട്ടോ ടാബ് ജി70 ബ്രസീലിൽ പുറത്തിറക്കി. 2കെ ഡിസ്പ്ലേ, ക്വാഡ് സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, 7700 എംഎഎച്ച് ബാറ്ററി എന്നിവയാണ് മോട്ടോ ടാബ് ജി70 യുടെ മുഖ്യ സവിശേഷതകൾ. ജനുവരി 18ന് ഇന്ത്യൻ വിപണിയിലും ടാബ് അവതരിപ്പിച്ചു.

21,999 രൂപ വിലയുമായി മോട്ടോ ടാബ് ജി70 എൽടിഇ ടാബ്ലറ്റ് 

മോട്ടോ ടാബ് ജി70 എൽടിഇ ടാബ്ലറ്റിൽ എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 13-മെഗാപിക്സൽ സെൻസറാണ് നൽകിയിരിക്കുന്നത്. എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ടാബ്ലറ്റിൽ ഉണ്ട്. കണക്റ്റിവിറ്റിക്കായി മോട്ടോ ടാബ് ജി70 എൽടിഇയിൽ ജിപിഎസ്, ഗ്ലോനാസ്സ് എന്നിവയും 4ജി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത് വി5.1 എന്നിവയും നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ഹാൾ-ഇഫക്റ്റ് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയും ടാബ്ലറ്റിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ബോക്‌സിലാണ് ഈ ടാബ്ലറ്റ് പ്രവർത്തിക്കുന്നത്. കീബോർഡുകൾ ബന്ധിപ്പിക്കുന്നതിന് നാല്-പോയിന്റ് പോഗോ-പിന്നും ഈ ഡിവൈസിൽ മോട്ടറോള നൽകിയിട്ടുണ്ട്.

മോട്ടോ ടാബ് ജി70 ന്റെ 4ജിബി/64 ജിബി സ്റ്റോറേജ് വേരിയന്റിന് ബ്രസീലിൽ 2399 റിയാൽ (28,000 രൂപ) ആണ് വില.
അലൂമിനിയം ബോഡിയിൽ 11 ഇഞ്ച് ഐപിഎസ് 2കെ. (2000×1200) ഡിസ്പ്ലേയാണിതിന്. ഒക്ടാകോർ മീഡിയാ ടെക്ക് ഹീലിയോ ജി90ടി പ്രൊസസറിൽ നാല് ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കുകയും ചെയ്യാം.

പ്രത്യേക ഗൂഗിൾ കിഡ്സ് സ്പേസും ടാബിൽ ലഭ്യമാണ്. കുട്ടികൾക്ക് വേണ്ടി അധ്യാപകർ തിരഞ്ഞെടുത്ത 10,000 ആപ്പുകൾ ഇതിൽ ലഭ്യമാണ്.

7,000 എംഎഎച്ച് ബാറ്ററിയിൽ 20 വാട്ട് ടർബോ പവർ ചാർജിങ് ലഭ്യമാണ്. 13 എംപി റിയർ ക്യാമറയും എട്ട് എംപി സെൽഫി ക്യാമറയുമാണഇതിലുള്ളത്.

ഫിംഗർ പ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുണ്ട്. ക്വാഡ് സ്പീക്കറിൽ ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനമാണുള്ളത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍