എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍

എയര്‍ടെലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍






ഭാരതി എയർടെൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ഡിസംബർ മൂന്ന് ചൊവ്വാഴ്ച മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.
പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെയാണ് വർധന. റീച്ചാർജുകൾക്കൊപ്പം നൽകിയിരുന്ന ആനുകൂല്യങ്ങൾക്ക് മാറ്റം വന്നിട്ടില്ല. വിലയിൽ മാത്രമാണ് മാറ്റം. പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക എയർടെൽ പുറത്തുവിട്ടിട്ടുണ്ട്.

ഏറ്റവും അധികം ആളുകൾ തിരഞ്ഞെടുത്തിരുന്ന 169 രൂപയുടേയും 199 രൂപയുടേയും പ്ലാനുകൾക്ക് ഇനിമുതൽ 248 രൂപയായിരിക്കും വില. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ദിവസേന 1.5 ജിബി ഡാറ്റ എന്നിവ ലഭിക്കും. ഒപ്പം എയർടെൽ എക്സ്ട്രീം സേവനങ്ങളും വിങ്ക് മ്യൂസിക്, സൗജന്യ ഹെലോട്യൂൺ, ആന്റി വൈറസ് പ്രൊട്ടക്ഷൻ എന്നിവ ലഭിക്കും.

19 രൂപയുടെ റീച്ചാർജിൽ വർധനവില്ല. എന്നാൽ 25 രൂപയുടെ റീച്ചാർജ് 49 രൂപയാക്കി വർധിപ്പിച്ചു. 65 രൂപയുടെ പ്ലാനിന് ഇപ്പോൾ 79 രൂപയാണ് വില.

മറ്റ് പുതുക്കിയ നിരക്കുകൾ പരിശോധിക്കാം






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍