പ്രൈവറ്റ് മൊബൈൽ കമ്പനികളോട് ഇനി ഗുഡ്ബൈ പറയാം.

കൂടുതൽ കരുത്തോടെ തിരിച്ചു വരവിനൊരുങ്ങി BSNL 236 രൂപയ്ക്ക് 84 ദിവസത്തേക്ക് 840 ജിബി ഡേറ്റ വൻ ഓഫറുകളുമായി ബിഎസ്എൻഎൽ





സ്വകാര്യ മൊബൈൽ കമ്പനികൾ കൂട്ടത്തോടെ ഉപഭോക്താക്കളുടെ പള്ളയ്ക്കടിച്ചപ്പോൾ തിരിച്ചു വരാൻ പാദയൊരുക്കി ബിഎസ് എൻ എൽ . ഉപഭോക്താക്കളെ ആകർഷിക്കാൻ രണ്ട് പുതിയ പ്ലാനുകളാണ് പൊതുമേഖലാ ടെലികോം സേവനദാതാക്കളായ - ബിഎസ് എൻഎൽ അവതരിപ്പിച്ചിരിക്കുന്നത് . പ്രതിദിനം 10 ജിബി 4ജി ഡേറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . മറ്റ് സ്വകാര്യ കമ്പനികൾ ഉപഭോക്താക്കളുടെ പണം പിടുങ്ങുന്ന പ്ലാനുകൾ നൽകുമ്പോൾ വളരെ കുറഞ്ഞ ചെലവിൽ വൻ ഓഫറുകളാണ് ബിഎസ് എൻഎൽ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 10 ജിബി 4ജി ഡേറ്റ വാഗ്ദാനം ചെയ്യുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. 96 രൂപ , 236 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി യഥാക്രമം 28 ദിവസവും 84 ദിവസവുമാണ്. രണ്ട് പുതിയ ബിഎസ് എൻഎൽ പ്രീപെയ്ഡ് പ്ലാനുകളും ( 96 രൂപ , 236 രൂപ ) പ്രതിദിനം 10 ജിബിയുടെ ഡേറ്റാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 4 ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമാണ് ബിഎസ് എൻ എൽ ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍