ഷവോമിയുടെ ഉത്പന്നങ്ങളെന്ന് തോന്നിക്കുന്ന വ്യാജ ഉപകരണങ്ങൾ

ഷവോമിയുടെ ഉത്പന്നങ്ങളെന്ന് തോന്നിക്കുന്ന വ്യാജ ഉപകരണങ്ങൾ  പിടികൂടി




ഇന്ത്യയിലെ നമ്പർ വൺ മൊബൈൽ സ്മാർട്ട് ടിവി ബ്രാന്റായ ഷവോമിയുടെ ഉത്പന്നങ്ങളെന്ന് തോന്നിക്കുന്ന 13 ലക്ഷത്തോളം വ്യാജ ഉപകരണങ്ങൾ ദില്ലിയിൽ പിടികൂടി.



വ്യാജ ഉപകരണങ്ങൾക്കെതിരെ ഷവോമി നൽകുന്ന മാർഗനിർദേശങ്ങൾ ഇങ്ങനെയാണ്.

1. എംഐ പ്രോഡക്ടുകൾക്ക് മുകളിലെ സെക്യൂരിറ്റി കോഡ് എംഐ.കോം സെറ്റിൽ കയറി ക്രോസ് ചെക്ക് ചെയ്യുക.

2. എംഐ പ്രോഡക്റ്റകളുടെ കവറിംഗ് ക്വാളിറ്റി എംഐ ഹോം, എംഐ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും പ്രോഡക്ടകൾ വാങ്ങി കൃത്യമായി വിലയിരുത്തുക.

3. പ്രോഡക്ട് കവറുകളിലെ ലോഗോകൾ കൃത്യമല്ല എന്ന് ഉറപ്പുവരുത്തുക. 

4. എംഐ ബാന്റ് പോലുള്ള പ്രോഡക്ടുകൾ എംഐ ഫിറ്റ് ആപ്പുമായി ബന്ധിപ്പിച്ച് അതിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുക.

5. ബാറ്ററികളിൽ എൽഐ പോളി മുദ്ര ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.

6. യുഎസ്ബി കേബിളുകൾ വാങ്ങുമ്പോൾ അതിന്റെ ക്വാളിറ്റി ഉറപ്പുവരുത്തുക.




 ദില്ലിയിലെ ഗഫാർ മാർക്കറ്റിലെ നാലോളം വിതരണക്കാരിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്. തങ്ങളുടെ ബ്രാന്റിന്റെ പേരിൽ വ്യാജ ഉപകരണങ്ങൾ പ്രചരിക്കുന്നു എന്ന വിവരത്തിൽ ഷവോമിയുടെ പരാതിയിൽ ദില്ലി സെൻട്രൽ ജില്ല കരോൾബാഗ് പൊലീസ് സ്റ്റേഷൻ പൊലീസാണ് റെയ്ഡ് നടത്തി വ്യാജ ഉപകരണങ്ങൾ പിടികൂടിയത്. നവംബർ 25നാണ് റെയ്ഡുകൾ നടന്നത്. 2000ത്തോളം വ്യാജ ഉപകരണങ്ങളാണ് പിടിച്ചെടുത്തത് . ഈ സാധനങ്ങൾ വിൽക്കുകയായിരുന്ന കടയുടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ അവതരിപ്പിക്കാത്ത ചില മൊബൈൽ അനുബന്ധ ഉപകരണങ്ങളും മറ്റും ഷവോമിയുടെ പേരിൽ വിൽപ്പനയ്ക്ക് വച്ചിരുന്നു. ഒപ്പം എംഐ പവർബാങ്ക് , എംഐ നെക്ക്ബാന്റ് , എംഐ ട്രാവൽ അഡോപ്റ്റർ , എംഐ ഇയർഫോൺ , എംഐ വയർലെസ് ഹെഡ്സെറ്റ് , റെഡ്മീ എയർഡോട്സ് , എംഐ2 - ഇൻ - 1 യുഎസ്ബി കേബിൾ എന്നിവയുടെ വ്യാജ ഉത്പന്നങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു.
വിശദമായ അന്വേഷണത്തിൽ ഒരു വർഷത്തോളമായി ഈ കച്ചവടക്കാർ വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത്തരം വ്യാജ ഉത്പന്നങ്ങൾ വിറ്റ ഗ്യാലക്സി മൊബൈൽ,ബിസിഎം പ്ലാസ്,ഷോപ്പ് നമ്പർ 14 സെഗാ മാർക്കറ്റ്,ഷോപ്പ് നമ്പർ 2 ലോട്ടസ് ക്ലാസ് എന്നിവയാണ് പൊലീസ് അടപ്പിച്ചത്.

പുതിയ സംഭവത്തോടെ വ്യാജ ഉപകരണങ്ങൾക്കെതിരെ മാർഗനിർദേശവുമായി ഷവോമി രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍