വൈഫൈ കോളിംഗ് സംവിധാനം അവതരിപ്പിച്ച് എയർടെൽ

വൈഫൈ കോളിംഗ് സംവിധാനം 




നെറ്റ്‌വർക്ക് ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് ഫോൺ കോൾ ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ച് എയർടെൽ.
തങ്ങളുടെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കാണ് ഈ സേവനം എയർടെൽ ആദ്യം ലഭ്യമാക്കിയിരിക്കുന്നത്. വിഐപി ഉപയോഗിച്ച് വൈഫൈ വഴി കോൾ ചെയ്യുന്ന സംവിധാനമാണിത്. നേരത്തെ തന്നെ എയർടെൽ ജിയോ കമ്പനികൾ ഇതിന്റെ പരീക്ഷണം പൂർത്തിയാക്കി എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. തുടക്കത്തിൽ എല്ലാ വൈഫൈയിൽ നിന്നും കോൾ ചെയ്യാനുള്ള അനുവാദം എയർടെൽ അനുവദിക്കുന്നില്ല.
എയർടെല്ലിന്റെ എക്സ്  സ്ട്രീം ഫൈബറിൽ നിന്നും ലഭിക്കുന്ന വൈഫൈ വഴിയും,തെരഞ്ഞെടുത്ത് സ്മാർട്ട്ഫോൺ വൈഫൈ ഉപയോഗിച്ച് കോൾ ചെയ്യാൻ പറ്റു. എയർടെൽ വൈഫൈ ഉപയോക്താക്കളുടെ കോളിംഗ് അനുഭവം മറ്റൊരുതലത്തിൽ എത്തിക്കുന്ന സംവിധാനമാണ്. ഒരു ഔട്ട്ഡോറിൽ കിട്ടുന്ന സിഗ്നൽ ക്വാളിറ്റിയിൽ സിഗ്നൽ ഇല്ലാത്ത സ്ഥലത്തും നിങ്ങൾക്ക് കോൾ ചെയ്യാം. വൈഫൈ മതി, വൈഫൈ കോളിംഗ് സംവിധാനത്തിന് കുറഞ്ഞ ഡാറ്റമാത്രമേ ചിലവാകൂ. ഇതിന് പ്രത്യേക ചാർജൊന്നും കൊടുക്കേണ്ട. ഇപ്പോൾ ദില്ലി എൻസിആർ പരിധിയിലാണ് ഈ സേവനം
ലഭ്യമാകുന്നെങ്കിലും രാജ്യവ്യാപകമായി ഉടൻ തന്നെ ഈ സേവനം ലഭിക്കും. ഏതെല്ലാം ഫോണുകളിൽ ഈ സേവനം ലഭിക്കും എന്ന് എയർടെൽ വ്യക്തമാക്കിയിട്ടുണ്ട്. 6എസിന് മുകളിലുള്ള എല്ലാ ഐഫോണുകളിലും ഈ സേവനം ലഭിക്കും. ഷവോമിയുടെ കെ20 പ്രോ, കെ20,പോക്കോ എഫ്1 എന്നിവയിൽ ഈ സേവനം ലഭിക്കും. സാംസങ്ങിന്റെ ജൈ6,സാംസങ്ങ് എ10എസ്,സാംസങ്ങ് ഓൺ 6, സാംസങ്ങ് എം30 എന്നിവയിൽ ഈ സേവനം ലഭിക്കും. വൺപ്ലസ് 7, വൺപ്ലസ് 7 പ്രോ,വൺപ്ലസ് 7ടി, വൺപ്ലസ് 7ടി പ്രോ എന്നിവയിൽ ഈ സേവനം ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍