കോൾ വെയ്റ്റിങ് ഫീച്ചറാണ് വാട്സാപ്പിൽ


കോൾ വെയ്റ്റിങ് ഫീച്ചർ






വാട്സാപ്പ്  ഉപഭോക്താക്കൾ ഏറെ കാത്തിരുന്നതും ആവശ്യപ്പെട്ടതുമായ അപ്ഡേഷൻ കൊണ്ടുവന്നിരിക്കുകയാണ് വാട്സാപ്പ്. കോൾ വെയ്റ്റിങ് ഫീച്ചറാണ് വാട്സാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നവംബർ മുതൽ ഐഒഎസ് പ്ലാറ്റ്ഫോമിലുള്ള ഫോണുകളിൽ ഇത് നിലവിൽ വന്നിരുന്നെങ്കിലും ആൻഡ്രോയ്ഡിൽ ഫീച്ചറെത്തുന്നത് ഇതാദ്യമാണ്. ബീറ്റ വേർഷനിലും സ്റ്റേബിൾ വേർഷനിലും പുതിയ ഫീച്ചർ ലഭ്യമാകും.

കോൾ വെയിങ് ഫീച്ചർ എന്താണ് എന്ന് നോക്കാം, ഒരു കോളിലായിരിക്കുമ്പോൾ തന്നെ ഇടയിൽ വരുന്ന മറ്റൊരു കോൾ സ്വീകരിക്കാനോ കട്ട് ചെയ്യാനോ ഉപഭോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ്. നിലവിൽ ഫീച്ചർ ഫോണുകൾ മുതൽ സ്മാർട്ഫോൺ വരെ എല്ലാത്തരം ഫോണുകളിലും സാധാരണ വോയ്സ്കോളിന് ഈ സൗകര്യമുണ്ടെങ്കിലും വാട്സാപ്പിലേക്ക് വരുമ്പോൾ ഈ ഫീച്ചർ ലഭ്യമായിരുന്നില്ല. 


ഉപഭോക്താവ് ഒരാളുമായി വാട്സാപ് കോളിൽ സംസാരിക്കുകയാണെങ്കിൽ രണ്ടാമത് മറ്റൊരാൾ വിളിക്കുന്നത് കാണാനോ അറിയാനോ സാധിക്കില്ലായിരുന്നു.
അതിനോട് പ്രതികരിക്കാനും. വാട്സാപ്പിലെ ഏറ്റവും പുതിയ അപ്ഡേഷൻ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുന്നതോടെ പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങും.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്ത് അതിന്റെ ഒഴുക്കിനനുസരിച്ചുള്ള മാറ്റങ്ങൾ അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വാട്സാപ്പ് പോലെ ഏറെ ജനപ്രിയവും ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാകുമ്പോൾ. ഇക്കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന കമ്പനിയാണ് ഫെയ്സ്ബു ക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്. ഓരോ അപ്ഡേഷനിലും ജനോപകാരപ്രദമായ നിരവധി ഫീച്ചറുകൾ പുതിയതായി അവതരിപ്പിക്കാൻ കമ്പനി ശ്രമിക്കാറുണ്ട്.
ഓട്ടോമാറ്റിക്കായി നിങ്ങളുടെ ഫോണിലെ ചാർജ് മനസിലാക്കി ഡാർക്ക് മോഡ് ഓണാകുകയും ഓഫാകുകയും ചെയ്യുന്ന ബാറ്ററി സേവർ സെറ്റിങ്സ് ഓപ്ഷനുകൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്.
പുതിയ ഫീച്ചർ ഫോണിലെ ബാറ്ററി കുറയുന്ന സമയത്ത് വാട്സാപ്പിൽ ഡാർക്ക് തീം എനേബിൾ ആകും. തീം എന്ന പേരിൽ തന്നെ പുതിയ ഓപ്ഷനുകൾ കൊണ്ടുവരാനാണ് വാട്സാപ്പിന്റെ ശ്രമം.
 എന്നാൽ ഈ പുതിയ അപ്ഡേഷനുകൾ ആൻഡ്രോയിഡ് 9 പൈ കൂടാതെ മറ്റ്  ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ മാത്രമാണ് ലഭ്യമാകുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍