നോക്കിയ 8110 4 ജി
നോക്കിയയുടെ പ്രൗഡി കാലത്തു ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഫോണുകളിൽ ഒന്നായിരുന്നു നോക്കിയ 8110 .
ഈ ഫോൺ പുതു തലമുറക്കു പരിചയപ്പെടുത്തുവാനും പഴയ തലമുറക്ക് ഓർമ പുതുക്കുവാനും വേണ്ടി ആണ് പഴയ രൂപകല്പനയിൽ തന്നെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട് നോക്കിയ 8110 4 ജി അവതരിപ്പിച്ചിരിക്കുന്നത് . കൂടുതൽ ശ്രദ്ധ പുലർത്തിയിരിക്കുന്നത് രൂപകല്പനക്ക് നൽകിയിരിക്കുന്നു .
എടുത്ത് പറയേണ്ടത് 2 . 4 ഇഞ്ച് വലിപ്പമുള്ള 240 x 320 പിക്സൽ റെസൊല്യൂഷനുള്ള റ്റി എഫ് റ്റി ഡിസ്പ്ലേ ആണ് നോക്കിയ ഫോണിൽ ഉള്ളത്.കറുപ്പ് , മഞ്ഞ നിറങ്ങളിൽ നോക്കിയ 8110 4ജി ലഭിക്കും.
512 എം ബി റാമും 4 ജിബി മെമ്മറിയുമാണ് നോക്കിയ 8110 4 ജിക്കുള്ളത് . ഇതിൽ 64 ജിബി വരെയുള്ള മെമ്മറി കാർഡ് ഉപയോഗിക്കാനും സാധിക്കും. ജിപിസ്,ബ്ലൂടൂത്ത്,മൈക്രോ USB 2.0,4ജി volte എന്നിവയും
2 എംപി ക്യാമറയും 1500 mAh ബാറ്ററിയും ഫ്ലാഷ് ലെറ്റും 8110 4 ജിയിൽ ഉണ്ട് . ഇന്ത്യയിൽ 6000 രൂപ ആണ് വില വരുന്നത് .



0 അഭിപ്രായങ്ങള്‍