ക്ഷേമനിധി ബോർഡുകളിൽനിന്ന്‌ സഹായം

ക്ഷേമനിധി ബോർഡുകളിൽനിന്ന്‌ തൊഴിലാളികൾക്ക് സഹായം






വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പ്രത്യേക സഹായപദ്ധതികൾ നോക്കാം.




അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്:
അടച്ച ബാറുകളിലെ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം, 10,000 രൂപ പലിശരഹിത വായ്പ.

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്:
സ്റ്റേജ് ക്യാരേജ്/കോൺട്രാക്ട്‌ കാര്യേജ്, ബസ് തൊഴിലാളികൾക്ക് 5000 രൂപ, ഗുഡ്‌സ് വെഹിക്കിൾ തൊഴിലാളികൾക്ക് 3500 രൂപ, ടാക്‌സി തൊഴിലാളികൾക്ക് 2500 രൂപ,
ഓട്ടോറിക്ഷ/ട്രാക്ടർ തൊഴിലാളികൾക്ക് 2000 രൂപ, ഓട്ടോമൊബൈൽ വർക്‌ഷോപ്പ് തൊഴിലാളികൾക്ക് 1000 രൂപ. 9,54,242 തൊഴിലാളികളാണ് മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്: പലിശരഹിത വായ്പയായി 10,000 രൂപ വീതം. ലോക്‌ഡൗൺ നീണ്ടുപോകുന്ന സാഹചര്യമുണ്ടായാൽ 5000 കൂടി പ്രത്യേക വായ്പ.
ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്: വേതന നഷ്ടം പരിഹരിക്കുന്നതിനു വേതനം അഡ്വാൻസ് ആയി അനുവദിക്കും. എപ്രിൽ 14നകം ബോണസ് ഇനത്തിൽ 30 കോടി രൂപ വിതരണംചെയ്യും. 2,43,504 തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും.
കേരള ഷോപ്‌സ് ആൻഡ്‌ കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ്: അംഗങ്ങളായ സ്വയംതൊഴിൽ ചെയ്യുന്നവർക്കും ആശുപത്രി, പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസി എന്നീ മേഖലകളിൽ തൊഴിൽചെയ്യുന്ന തൊഴിലാളികൾക്കും 1000 രൂപ വീതം ആശ്വാസ ധനം. ക്ഷേമനിധിയിലെ സജീവ അംഗങ്ങളാരെങ്കിലും കൊറോണ ബാധിതരായിട്ടുണ്ടെങ്കിൽ അവർക്ക് 10,000 രൂപ ധനസഹായം. കൊറോണ സംശയിച്ച് വീട്/ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 5000 രൂപ സഹായം.

കേരള നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്: നിർമാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്. ബോർഡിൽ രജിസ്റ്റർ ചെയ്ത് 2 വർഷം പൂർത്തിയാക്കിയവരും 2018ലെ രജിസ്‌ട്രേഷൻ പുതുക്കൽ നടത്തിയതുമായ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും 1000 രൂപ സഹായം നൽകും. 15 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും.
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്: കൊറോണ ബാധിതരായ അംഗങ്ങൾക്ക് 7500 രൂപയുടെ അടിയന്തര സഹായവും ഐസൊലേഷനിൽ കഴിയുന്ന അംഗങ്ങൾക്ക് 1000 രൂപയുടെ ധനസഹായവും.
കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്: ഒരു തൊഴിലാളിക്ക് 750 രൂപ വീതം.
ബീഡിചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്: ഇൻകം സപ്പോർട്ട് സ്‌കീമിൽ രണ്ടു കോടി രൂപ.
പിന്നാക്കവിഭാഗ കോർപ്പറേഷൻ വായ്പാതിരിച്ചടവിനു മൂന്നുമാസം വരെ മൊറട്ടോറിയം ഏർപ്പെടുത്തി. മുടങ്ങുന്ന തിരിച്ചടവിന് അധിക ചാർജ് ഒഴിവാക്കി.
കേരള അഡ്വക്കേറ്റ്‌സ് ക്ലാർക്ക് ക്ഷേമനിധി ചട്ടം ഭേദഗതിചെയ്ത് അപ്രതീക്ഷിത പകർച്ചവ്യാധിമൂലം തൊഴിൽചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്ക് 3000 രൂപ വരെ ആശ്വാസ ധനസഹായം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍