വോഡഫോണ്‍ ഐഡിയയുടെ പുതുക്കിയ നിരക്കുകള്‍

വോഡഫോണ്‍ ഐഡിയയുടെ പുതുക്കിയ നിരക്കുകള്‍ 







വോഡഫോൺ ഐഡിയ ലിമിറ്റഡ് പുതിയ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചു. ഡിസംബർ മൂന്ന് മുതലാണ് പുതിയ നിരക്കുകളിലുള്ള സേവനങ്ങൾ ആരംഭിക്കുക.
19 രൂപയിൽ തുടങ്ങി 2399 രൂപ വരെയുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് വോഡഫോണിനുള്ളത്. പരിധിയില്ലാത്ത കോളുകൾ ഇനിയുണ്ടാവില്ല. പകരം 1000 മിനിറ്റ് മുതൽ 3000 മിനിറ്റ് വരെയുള്ള സൗജന്യ കോൾ ആനുകൂല്യങ്ങളാണ് നൽകുക.

സാമ്പത്തിക ഞെരുക്കത്തെ തുടർന്നാണ് വോഡഫോൺ ഐഡിയ നിരക്ക് വർധന പ്രഖ്യാപിച്ചത്. എയർടെൽ, ജിയോ തുടങ്ങിയ മറ്റ് കമ്പനികളും നിരക്ക് വർധന പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെയ്ലി ഡാറ്റാ പ്ലാനുകൾ

വോഡഫോണിന്റെ പുതിയ 249 രൂപ, 299 രൂപ, 399 രൂപ പ്ലാനുകൾക്കൊപ്പം യഥാക്രമം ദിവസേന 1.5 ജിബി, 2ജിബി, മൂന്ന് ജിബി ഡാറ്റ, 100 എസ്എംഎസ്, വോഡഫോൺ റ്റു വോഡഫോൺ (ഓൺ നെറ്റ് കോൾ) അൺലിമിറ്റഡ് കോളിങ്, മറ്റ് നെറ്റ് വർക്കുകളിലേക്ക് (ഓഫ് നെറ്റ് കോൾ) 100 മിനിറ്റ് കോളിങ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.

84 ദിവസം വാലിഡിറ്റിയുള്ള 599 രൂപ, 699 രൂപ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം യഥാക്രമം 1.5 ജിബി, 2 ജിബി പ്രതിദിന ഡാറ്റയും 3000 മിനിറ്റ് ഓഫ് നെറ്റ് കോളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

2399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 1.5 ജിബി പ്രതിദിന ഡാറ്റയും പ്രതിദിനം 100 എസ്എംഎസും, 12,000 മിനിറ്റ് ഓഫ് നെറ്റ് കോളുകളും 365 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.

ലിമിറ്റഡ് ഡാറ്റാ പ്ലാനുകൾ


വോഡഫോണിന്റെ 149 രൂപയുടെ പ്ലാനിനൊപ്പം 1000 മിനിറ്റ് ഓഫ് നെറ്റ് കോളുകൾ, 2 ജിബി ഡാറ്റ, 300 എസ്എംസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.

379 രൂപയുടെ പ്ലാനിൽ 3000 മിനിറ്റ് ഓഫ് നെറ്റ് കോളുകളും, 6 ജിബി ഡാറ്റയും 1000 എസ്എംഎസുകളും 84 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.

699 രൂപയുടെ പ്ലാനിൽ 12,000 മിനിറ്റ് ഓഫ് നെറ്റ് കോളുകളും 24 ജിബി ഡാറ്റയും 3600 എസ്എസും ഒരു വർഷത്തേക്ക് ലഭിക്കും.


മറ്റ് റീച്ചാർജുകൾ

19 രൂപയുടേതാണ് വോഡഫോണിന്റെ ഏറ്റവും കുറഞ്ഞ റീച്ചാർജ് പ്ലാൻ. ഇതിൽ അൺലിമിറ്റഡ് ഓൺ നെറ്റ് കോളിങ് സൗകര്യവും 150 എംബി ഡാറ്റയും 100 എസ്എംഎസും രണ്ട് ദിവസത്തേക്ക് ലഭിക്കും.

49 രൂപയുടെ പ്ലാനിൽ 38 രൂപ ടോക്ക് ടൈമും 100 എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.

79 രൂപയുടെ പ്ലാനിൽ 64 രൂപ ടോക്ക് ടൈമും 200 എംബി ഡാറ്റയും ലഭിക്കും.

ആദ്യ റീച്ചാർജുകൾ

പുതിയ വോഡഫോൺ ആദ്യ റീച്ചാർജ് പ്ലാനുകൾ ഇങ്ങനെയാണ്. 97 രൂപ, 197 രൂപ, 297 രൂപ, 647 രൂപ,

ഇതിൽ 97 രൂപയുടെ റീച്ചാർജിൽ 45 രൂപ ടോക്ക് ടൈം, 100 എംബി ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.

197 രൂപയുടെ പ്ലാനിൽ രണ്ട് ജിബി ഡാറ്റ, 300 എസ്എംസ്, 1000 മിനിറ്റ് ഓഫ് നെറ്റ് കോളുകൾ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.

297 രൂപയുടെ പ്ലാനിൽ ദിവസേന 1.5 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസ്, 1000 ഓഫ്നെറ്റ് മിനിറ്റുകൾ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.

647 രൂപയുടെ പ്ലാനിൽ 1.5 ജിബി പ്രതിദിന ഡാറ്റയും, ദിവസേന 100എസ്എംഎസ്, 3000 മിനിറ്റ് ഓഫ് നെറ്റ് കോളുകൾ എന്നിവ 64 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍