മൊബൈല്‍ ഫോണ്‍ കൈപൊള്ളും

മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍





2016 ൽ  ടെലികോം രംഗത്ത് വൻ വിപ്ലവം സൃഷ്ടിക്കാൻ jio ക്ക്  സാധിച്ചു. ജിയോയുടെ  എവർക്കും സന്തോഷകരമായ തീരുമാനം ആയിരുന്നു.
2014 കാലഘട്ടത്തിൽ ഒരുമാസം 1GB ഡേറ്റാ ലഭിക്കാൻ 268രൂപക്ക് റീചാർജ് ചെയ്യണ്ടിരുന്നു Unlimited കോൾ ലഭിക്കാൻ 398 രൂപയുടെ പ്ലാനും ചെയ്യണ്ടിരുന്നു ഒരുമാസത്തെക്ക് . ജിയോ യുടെ വരവോടെ ഈ നിരക്ക് 199 രൂപ ആയി കുറഞ്ഞു.
ഇന്ത്യയിൽ ആണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ ടെലികോം നിരക്ക്, എന്നൽ 2019 ഡിസംബറിൽ ഇത് മാറി മറഞ്ഞിരിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈൽ കമ്പനികൾ നിരക്ക് വർധന പ്രഖ്യാപിച്ചത്.

 വാർത്തകളിലും മറ്റും കണ്ടൂ കാണും വോഡഫോൺ വിടുന്നു എന്ന്, കാരണം കുറഞ്ഞ നിരക്കിൽ കമ്പനികൾക്ക് നഷ്ട്ടം സഹിച്ച് ടെലികോം സേവനങ്ങൾ തുടർന്നും നൽകാൻ സാധിക്കില്ല. കമ്പനികളായ ഐഡിയ, വോഡഫോൺ, എയർടെൽ തുടങ്ങിയവർ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു 42% ആയിരിക്കും വർധന. ഡിസംബർ 3 ന്   പുതിയ നിരക്ക് നിലവിൽ വരും. ചുരുക്കി പറഞ്ഞാൽ ജനപ്രിയ പ്ലാൻ ആയ 28 ദിവസം കാലാവധി ഉള്ള 199 രൂപ റീചാർജ് ഇനി മുതൽ 249 രൂപ റീചാർജ് ചെയ്യണം. അത് മാത്രം അല്ല കുറച്ച് കര്യങ്ങൾ കുടി പരിശോധിക്കാം. കോൾ ഇനി മുതൽ ട്രൂ അൺ ലിമിറ്റഡ് അല്ല, ഇനി മുതൽ ഒരു ദിവസം ഫ്രീ ആയി വിളിക്കാൻ സാധിക്കുന്നത്  35 മിനിറ്റ്  ആണ്. അതായത് 28 ദിവസത്തെക്ക് 1000 മിനിറ്റ് ആണ്. അതിൽ കൂടുതൽ കോൾ വിളിക്കാൻ മിനിറ്റിന് 6 പൈസ നിരക്കിൽ IOC ചാർജ് നൽകണം. എന്നൽ എയർടെൽ പറഞ്ഞിരുന്നത് IOC ചാർജ് തങ്ങൾ ഇടക്കില്ല എന്ന് ആയിരുന്നു, അവരും ഈ തീരുമാനത്തിൽ നിന്ന് മാറി ചിന്തിച്ചിരുന്നു. എന്നാൽ ഡേറ്റാ നിരക്കിൽ ഇപ്പോൾ മാറ്റം വരുത്തിയിട്ടില്ല.

പുതിയ നിരക്കുകൾ പരിശോധിക്കാം

വോഡഫോൺ ഐഡിയ പുതിയ താരിഫുകൾ നൽകും. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്. നിലവിലെ നിരക്കുകളുമായി തട്ടിച്ചു നോക്കുമ്പോൾ 42 ശതമാനം വർധനവാണ് ഉണ്ടാകുന്നത്.

മറ്റൊരു കമ്പനിയായ ഭാരതി എയർടെലും നിരക്കുകൾ പ്രഖ്യാപിച്ചു. താരിഫുകളിൽ 50 പൈസ മുതൽ 2.85 രൂപവരെയാണ് വർധനവ്. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതൽ നിരക്ക് ഈടാക്കും. എയർടെൽ നെറ്റ്വർക്കിൽ നിന്ന് മറ്റ് നെറ്റ്വർക്കിലേക്കുള്ള അൺലിമിറ്റഡ് കോളിങ്ങിനും തുക ഈടാക്കും. കഴിഞ്ഞ പാദത്തിൽ ഐഡിയ-വോഡഫോൺ 50000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.




എന്നാൽ ജിയോ അവരുട നിരക്ക് വർധിപ്പിക്കുമോ എന്ന്  ആയിരുന്നു എല്ലാവരും നോക്കി ഇരുന്നത്. എന്നാൽ ജിയോയും 40% വർദ്ധിപ്പിക്കും എന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ 300% അനുകൂലം ഉപഭോക്താക്കൾക്ക് നൽകും എന്ന് പറയുന്നു. ജിയോയുടെ നിരക്ക് വർധന ഡിസംബർ ആറിന് നിലവിൽ വരും.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍