വാട്സ് ആപ്പ് അക്കൗണ്ട് ഒരേ സമയം ഒന്നിലധികം ഡിവൈസുകളില്‍ ഉപയോഗിക്കാം

 അക്കൗണ്ട് ഒരേ സമയം ഒന്നിലധികം ഡിവൈസുകളില്‍ ഉപയോഗിക്കാം




ഒരു അക്കൗണ്ട് ഒരേ സമയം ഒന്നിലധികം ഡിവൈസുകളില്‍ ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാനവുമായി വാട്സ് ആപ്പ്.
മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് എന്ന ഫീച്ചറായിരിക്കും വാട്സ് ആപ്പ് അവതരിപ്പിക്കുക. നിലവിൽ വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഒരു ഡിവൈസില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. അല്ലെങ്കിൽ ഇതിനായി വാട്‌സ് ആപ്പ് വെബ് ഉപയോഗിക്കേണ്ടിവരും. പുതിയ ഫീച്ചറിലൂടെ ഇനി മുതൽ ഇതിന് മാറ്റം വരും.

വാട്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലോഗ് ഇന്‍ ചെയ്യുമ്പോള്‍ ഒരു രജിസ്‌ട്രേഷന്‍ കോഡ് ഉപയോക്താക്കളോട് ആവശ്യപ്പെടും,ഈ സംവിധാനം ആക്റ്റിവേറ്റ് ചെയ്യുന്നതിലൂടെ ഒരേ അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം ഡിവൈസുകളില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ടെക് മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍