പുതിയ അപ്ഡേറ്റിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം മെസഞ്ചർ


ചാറ്റ് ഫോള്‍ഡറുകളും ചാനല്‍ സ്റ്റാറ്റിസ്റ്റിക്‌സുമായി പുതിയ ടെലഗ്രാം അപ്‌ഡേറ്റ്







പുതിയ അപ്ഡേറ്റിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം മെസഞ്ചർ. ടെലഗ്രാമിന്റെ 6.0 അപ്ഡേറ്റിൽ ചാറ്റ് എക്സ്പീരിയൻസ്, ചാറ്റ് പെർഫോമൻസ് മോണിറ്ററിങ് പോലുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
ആൻഡ്രോയിഡ്, ഐ.ഓ.എസ്. ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റ് ലഭിക്കും. പുതിയ ഇമോജികളും, അനിമേഷനുകളും ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്.
ചാറ്റുകൾ പ്രത്യേകം ചാറ്റ് ഫോൾഡറുകളിലേക്ക് മാറ്റാനുള്ള സൗകര്യമാണ് പുതിയതായി അവതരിപ്പിച്ച ഫീച്ചറുകളിൽ ഒന്ന്. ഈ ഫോൾഡറുകൾക്കുള്ളിൽ എത്ര ചാറ്റ് വേണമെങ്കിലും പിൻ ചെയ്ത് വെക്കാം. ജോലി സംബന്ധമായ ചാറ്റുകളും വ്യക്തിപരമായ ചാറ്റുകളും മറ്റും വേർതിരിച്ചുവെക്കാൻ ഇതുവഴി ആളുകൾക്ക് സാധിക്കും.
ചാറ്റുകൾക്ക് മേൽ ലോങ് പ്രസ് ചെയ്താൽ അവ ആർക്കൈവ് ചെയ്യപ്പെടുന്ന പുതിയ മാറ്റവും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഇടത്തോട്ട് സൈ്വപ്പ് ചെയ്താലും ചാറ്റുകൾ അർക്കൈവ് ചെയ്യപ്പെടും. മ്യൂട്ട് ചെയ്ത ചാറ്റുകൾ പുതിയ ചാറ്റുകൾ വന്നാൽ പുറത്തുവരാതെ എപ്പോഴും ആർക്കൈവിൽ തന്നെ തുടരും.
ഡെസ്ക്ടോപ്പ് കംപ്യൂട്ടർ സ്ക്രീനിൽ കൂടുതൽ സ്ഥലമുള്ളതിനാൽ ഒരു ഫോൾഡർ സൈഡ് ബാറും, ഫോൾഡറുകൾ എളുപ്പം തിരിച്ചറിയാനുള്ള ഐക്കണുകളും ടെലഗ്രാം ഡെസ്ക്ടോപ്പ് ആപ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ടെലിഗ്രാം വെബ് വേർഷനിൽ ഇവ ലഭിക്കില്ല.
ചാനലുകളുടെ പ്രകടനം വിലയിരുത്താൻ സാധിക്കുന്ന ചാനൽ സ്റ്റാറ്റിറ്റിസ്റ്റിക്സ് സംവിധാനവും ഇനി ലഭ്യമാവും. ഇതുവഴി ചാനൽ അഡ്മിന് ചാനലുകളുടെ വളർച്ച വിലയിരുത്താനാവും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍