ഐഫോൺ 7 ഇനി മെയ്ഡ് ഇൻ ഇന്ത്യ
ഐഫോൺ എസ് . ഇ , ഐഫോൺ 6 എന്നിവക്ക് പുറമേ ഐഫോൺ 7നും ഇന്ത്യയിലും നിർമാണം ആരംഭിച്ചു .
ആപ്പിളിനായി ഫോണുകൾ അസംബ്ലിൾ ചെയ്യുന്ന വിസ്ത്രനാണ് ബംഗളൂരുവിലെ നിർമാണശാലയിൽ ഐഫോൺ 7 നിർമിക്കുന്നത് . ഫോണിൻെറ നിർമാണം ഇന്ത്യയിൽ ആരംഭിച്ച വിവരം ഔദ്യോഗികമായി ആപ്പിൾ അറിയിച്ചു . ഇന്ത്യയിൽ നിർമാണം ആരംഭിക്കുന്നതോടെ ഐഫോൺ 7 ൻെറ നിർമാണ ചെലവ് കുറയും . ആപ്പിൾ ഫോണുകൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുമ്പോൾ നികുതിയിനത്തിൽ വലിയൊരു തുക നൽകേണ്ടതുണ്ട് . ഇന്ത്യയിൽ നിർമിക്കുമ്പോൾ ഇത് കുറയും . എങ്കിലും ഐഫോൺ മോഡലുകളുടെ വില തൽക്കാലത്തേക്ക് കുറയില്ലെന്നാണ് വിലയിരുത്തൽ .

ഇന്ത്യയിൽ ഫോണുകൾ നിർമിക്കുന്നതിലൂടെ ലഭിക്കുന്ന അധിക ലാഭം രാജ്യത്തെ മാർക്കറ്റിങ്ങും വിൽപനയും ഉയർത്താൻ ഉപയോഗിക്കുമെന്നാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത് .
0 അഭിപ്രായങ്ങള്‍