ഗൂഗിൾ പ്ലസ് യുഗം അവസാനിക്കുന്നു

ഗൂഗിള്‍ പ്ലസ് പിന്‍വാങ്ങിത്തുടങ്ങി...







ഗൂഗിളിന്റെ സോഷ്യൽ നെറ്റ് വർക്കിങ് സേവനം ഗൂഗിൾ പ്ലസിന്റെ പ്രവർത്തനം
അവസാനിപ്പിക്കുന്ന നടപടികളാരംഭിച്ചു. ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുന്ന നടപടി ഇതിനോടകം ഗൂഗിൾ ആരംഭിച്ചിട്ടുണ്ട്.

plus.google.com എന്ന യുആർഎൽ സന്ദർശിക്കുന്നവർക്ക് ഇനി സോഷ്യൽ മീഡിയാ പോസ്റ്റുകൾ ഒന്നും കാണാൻ സാധിക്കില്ല. പകരം Looks like youve reached the end. എന്ന സന്ദേശം മാത്രമാണ് ഉണ്ടാവുക.

ഉപയോക്താക്കളുടെ ഇടപെടൽ കുറവാണ് എന്ന കാരണമാണ് ഗൂഗിൾ പ്ലസ് പിൻവലിക്കാനുള്ള പ്രധാന കാരണമായി ഗൂഗിൾ ഉയർത്തിക്കാണിക്കുന്നത്. സുരക്ഷ സംബന്ധിച്ച ആശങ്കകളും ഫെയ്സ്ബുക്കിന്റേയും ട്വിറ്ററിന്റേയും മേൽക്കോയ്മയും ഈ തീരുമാനത്തിനുള്ള കാരണമാണ്.

2018 ൽ രണ്ട് സുപ്രധാനമായ വിവരചോർച്ചകൾ ഗൂഗിൾ പരസ്യമാക്കിയിരുന്നു. ലക്ഷക്കണത്തിന് ഉപയോക്താക്കളുടെ വിവരങ്ങൾ പുറത്തുനിന്നുള്ള ഡെവലപ്പർമാർക്ക് ലഭിക്കുന്ന അവസ്ഥയുണ്ടായി.

ആദ്യത്തെ വിവര ചോർച്ച സംഭവിച്ചപ്പോൾ തന്നെ ഗൂഗിൾ പ്ലസ് അടച്ചുപൂട്ടാൻ കമ്പനി തീരുമാനിച്ചിരുന്നു. 2019 ആഗസ്റ്റോടെ ഗൂഗിൾ പ്ലസ് സേവനങ്ങൾ പൂർണമായും പിൻവലിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. എന്നാൽ രണ്ടാമതും വിവരചോർച്ച സംഭവിച്ചപ്പോൾ ഏപ്രിലോടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍