ഇന്‍ബോക്‌സിന് പകരം സ്പാര്‍ക്ക് വരുന്നൂ
ജിമെയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഇൻബോക്സ് ആപ്പ് പിൻവലിക്കുന്നതായി
ഗൂഗിൾ അറിയിച്ച അതേ ദിവസം തന്നെ ഇൻബോക്സിന്റെ സ്ഥാനം കയ്യടക്കാൻ ആപ്പിൾ ഫോണുകളിലെ ജനപ്രിയമായ ഇമെയിൽ ആപ്ലിക്കേഷനായ സ്പാർക്ക് വരുന്നുവെന്ന റിപ്പോർട്ടുകളും വരുന്നത്. സ്പാർക്ക് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലേക്ക് വരുന്നു.
ഇമെയിൽ സേവനങ്ങൾ നൽകിവന്നിരുന്ന സ്പാർക്ക് ഇതുവരെ ഐഓഎസ് പതിപ്പിൽ മാത്രം ഒതുങ്ങിനിൽക്കുകയായിരുന്നു. സ്മാർട് നോട്ടിഫിക്കേഷൻ, സ്നൂസിങ്, സെന്റ് ലേറ്റർ, റിമൈന്റർ, ക്വിക്ക് റിപ്ലൈ ഉൾപ്പടെ നിരവധി ഫീച്ചറുകൾ സ്പാർക്ക് ആപ്ലിക്കേഷനിൽ ലഭ്യമാണ്.
പേഴ്സണൽ, വർക്ക്, ന്യൂസ് ലെറ്ററുകൾ, എന്നിങ്ങനെ ഇമെയിലുകൾ തരംതിരിക്കാനുള്ള സൗകര്യം സ്പാർക്കിലുണ്ട്. അതേസമയം ഐഓഎസിൽ ലഭ്യമായ ചില ഫീച്ചറുകൾ ആൻഡ്രോയിഡ് പതിപ്പിൽ ഉണ്ടാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇൻബോക്സ് ആപ്പിനെ പോലെ ഇമെയിൽ ഉപയോഗം സ്മാർടാക്കാനും ക്രമീകരിക്കാനുമാണ് സ്പാർക്ക് ശ്രമിക്കുന്നത്.
0 അഭിപ്രായങ്ങള്‍