വ്യാജ വീഡിയോകള്‍ക്ക് പൂട്ടിടാന്‍ യൂട്യൂബ്

വ്യാജ വീഡിയോകള്‍ക്ക് പൂട്ടിടാന്‍ യൂട്യൂബിന്റെ പുതിയ ഫീച്ചര്‍ 



വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ്.
വിവാദ വിഷയങ്ങളും മറ്റും സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ സെര്‍ച്ച് ബാറിന് കീഴില്‍ ബോക്‌സ് രൂപത്തില്‍ വിശ്വസനീയ വിവരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ ഫീച്ചര്‍. വീഡിയോക്ക് മുകളിലായും സെര്‍ച്ച് ബാറിന് കീഴിലായുമാണ് ഈ ബോക്‌സ് പ്രത്യക്ഷപ്പെടുക.

എന്നാല്‍ വീഡിയോ കാണുന്ന സമയത്ത് ഈ ബോക്‌സ് അപ്രത്യക്ഷമാവുകയും ചെയ്യും. ഇന്ത്യയില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലും സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ ബോക്‌സ് കാണാം. മലയാളത്തില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാവില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍