വന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍. വീണ്ടും

വന്‍ ഓഫറുമായി ബി.എസ്.എന്‍.എൽ





ലാന്‍റ് ലൈന്‍ വരിക്കാര്‍ക്ക് സൗജന്യ ബ്രോഡ്ബാന്‍റ് കണക്ഷനുമായി
ബി.എസ്.എന്‍.എല്‍. 18003451504 എന്ന നമ്പറില്‍ വിളിച്ച് നിലവിലുള്ള ലാന്‍റ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ നേടാവുന്നതാണ്. ലാന്‍റ് ലൈന്‍ വരിക്കാരെ കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബി.എസ്.എന്‍.എല്‍. ഈ പ്ളാന്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ലാന്‍റ് ലൈന്‍ വരിക്കാര്‍ക്ക് ഞായറാഴ്ച്ച ദിവസങ്ങളില്‍ കോളുകള്‍ സൗജന്യമാണ്‌.
ബ്രോഡ്ബാന്‍റ് കണക്ഷന്‍ നേടുന്നവര്‍ക്ക് 10 എം.ബി.പി.എസ് വേഗതയില്‍ പ്രതിമാസം 5 ജി.ബി ഡേറ്റ ലഭിക്കും. നിലവിലെ ബ്രോഡ്ബാന്‍റ് ഉപഭോക്താക്കള്‍ക്ക് 25% ക്യാഷ്ബാക്ക് എന്ന ഓഫര്‍ 2019 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുകയാണ്. ബി.എസ്.എന്‍.എല്‍. അവതരിപ്പിച്ച ഭാരത് ഫൈബര്‍ സര്‍വീസ് വരിക്കാര്‍ ആകുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം വീഡിയോ സൗജന്യമായി നല്‍കുന്നു. ഇത് റിലയന്‍സ് ജിയോ അവതരിപ്പിച്ച ജിഗ ഫൈബര്‍ സര്‍വീസിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍