നിങ്ങളുടെ സ്മാർട്ട്ഫോൺ നഷ്ടമായാൽ വാട്സാപ്പ് സുരക്ഷിതമാക്കാൻ ചില മാർഗങ്ങൾ



 വാട്സ് ആപ്പ് അക്കൗണ്ടിലൂടെയും ആയിരക്കണക്കിന് മെസ്സേജുകളാണ് ദിവസവും  പരസ്പരം അയ ക്കുന്നത് .
രഹസ്യ ചാറ്റും ഔദ്യോഗിക ചാറ്റുകളും ഇതിൽ പെടും . സുരക്ഷയെ ബാധിക്കുന്ന മെസ്സേജുകളും ഏറെയാണ് .  എന്നാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ  നഷ്ടമായാൽ നിങ്ങളുടെ ചാറ്റുകൾക്ക് എന്ത് സംഭവിക്കും എന്നാലോചിച്ച് ഭയപ്പെടേണ്ടി കാര്യമില്ല , അത് നഷ്ടപ്പെടാതിരിക്കാനുള ചില വഴികളുണ്ട് . നഷ്ടമായ ഫോണിൽ നിന്നും മെസ്സേജുകൾ വീണ്ടെടുക്കാനുള സൗകര്യം വാട്സാപ്പിൽ വന്നുകഴിഞ്ഞു .വളരെ ലളിതമായ മാർഗത്തിലൂടെ നമുക്ക് ഇത് ഉപയോഗിക്കാൻ കഴിയും .

 ചില മാർഗങ്ങൾ നോക്കാം



  • സിം കാർഡ് ലോക്ക് 


സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് നിങ്ങൾ ഉപയോഗിക്കുന്ന സിം കാർഡ് കണക്ഷൻ ഏതാണോ അവരുടെ കസ്റ്റമർകെയറിൽ വിളിച്ച് നഷ്ടമായ  സിം കാർഡ് ബ്ലോക്ക് ചെയ്യുക .  വെരിഫിക്കേഷൻ ഇല്ലാതെ മറ്റൊരാൾക്കും നിങ്ങളുടെ വാട്സാപ്പ് ഉപയോഗിക്കാൻസാധിക്കില്ല. നഷ്ടമായ സിംകാർഡിന്റെ അതേ നമ്പരിലുള ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുത്ത ശേഷം പഴയത് പോലെ തന്നെ നിങ്ങൾക്ക് വാട്സാപ്പ് ഉപയോഗം ആരംഭിക്കാം .
സിം കാർഡ് ലോക്കാണെങ്കിലും ഭയ പ്പെടേണ്ടതില്ല . Wi-fi ഉപയോഗിച്ച് അക്കൗണ്ട് റീ ആക്ടിവ് ചെയ്യാവുന്നതാണ് . ഒരു വ്യക്തിക്ക് ഒരു നമ്പരിൽ നിന്നും ഒന്നിലധികം വാട്സാപ്പ് ആക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കില്ല . അതുകൊണ്ട് തന്നെ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിലൂടെ നിങ്ങൾ സേഫ് ആയിരിക്കും.


  • ഇ - മെയിൽ അയക്കാം


 നിങ്ങൾക്ക് നഷ്ടമായ നമ്പറിൽ ഇനി വാട്സാപ്പ് ഉപയോഗിക്കണ്ട എന്നിരിക്കട്ട അതിനും വഴിയുണ്ട് . support@whatsapp.com എന്ന ഇ - മെയിൽ വിലാസത്തിലേക്ക് വ്യക്തമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു മെയിൽ അയച്ചാൽ മതി. ഇ മെയിൽ അയക്കുമ്പോൾ  നമ്പർ നഷ്ടമായ കാര്യവും അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യണമെന്നും ഇ - മയിലിൽ എടുത്ത് പറയണം.


  • മെസ്സേജ് ബാക്ക് അപ്പ് 


നഷ്ടപ്പെട്ട നമ്പരിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന അക്കൗണ്ട് വീണ്ടും ഓപ്പൺ ചെയ്തതിനു ശേഷം പഴയ മെസ്സേജുകൾ നമുക്ക്ബാക്കപ്പ് ചെയ്യാം . നിങ്ങളുടെ ഗൂഗിൾ ഡ്രൈവ് , ഐക്ലൗഡ് എന്നിവയിൽ ലോഡ് ആയിട്ടുള്ള മെസ്സേജുകൾ ബാക്കപ്പിലൂടെ വീണ്ടും എടുക്കാവുന്നതാണ് . ഇതിനു ശേഷം നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുളവർക്ക് നിങ്ങളുടെ അ ക്കൗണ്ടിലേക്ക് മെസ്സേജ് അയക്കാം.

എന്നാൽ 30 ദിവസം പെന്റിംഗ് ആ യിരിക്കും എന്ന കാര്യം ശ്രദ്ധിക്കുക .പുതിയ ഫോണിൽ ആക്ടിവേറ്റ് ചെയ്ത വാട്സ് ആപ്പ് അക്കൗണ്ട് പഴയത് പോലെ തന്നെ നിങ്ങൾക്ക് ഉപയോിക്കാവുന്ന
താണ് .എല്ലാ ഗ്രൂപ്പ് ചാറ്റ് മെസ്സേജുകളും മറ്റും ലഭിക്കും .30 ദിവസത്തിനുളിൽ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ അ ക്കൗണ്ട് പൂർണമായും ഡിലീറ്റ് ആകുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍