പുതുമകളുമായി പബ്ജി മൊബൈല്‍ 0.11.5 അപ്‌ഡേറ്റ് ഇന്ന്

പുതുമകളുമായി പബ്ജി മൊബൈല്‍ 0.11.5 അപ്‌ഡേറ്റ്


 പബ്ജി മൊബൈൽ ഗെയിമിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് മാർച്ച് 20 എത്തും.
പബ്ജി മൊബൈൽ പ്രൈം/ പ്രൈം പ്ലസ് സബ്സ്ക്രിപ്ഷൻ, ഇറംഗൽ, മീറാമർ മാപ്പുകളിൽ ഡൈനാമിക് വെതർ ഉൾപ്പടെ നിരവധി പുതിയ ഫീച്ചറുകളുമായാണ് അപ്ഡേറ്റ് എത്തുന്നത്.
പബ്ജി 0.11.5 അപ്ഡേറ്റ് നിലവിൽ ബീറ്റാ പതിപ്പിലാണുള്ളത്. ഏറ്റവും ഒടുവിൽ വന്ന ബീറ്റാ അപ്ഡേറ്റിലെ ഭൂരിഭാഗം ഫീച്ചറുകളും പുതിയ അപ്ഡേറ്റിലുണ്ടാവും. 1.5 ജിബിയിലധികം വലിപ്പമുണ്ടാവും പുതിയ അപ്ഡേറ്റിന്.
പ്രൈം, പ്രൈം പ്ലസ് എന്നീ പേരുകളിൽ രണ്ട് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പബ്ജിയിലുണ്ടാവും. ഈ സബ്സ്ക്രിപ്ഷനുകൾക്ക് കീഴിൽ ഉപയോക്താക്കൾക്ക് ദിവസേന യുസി, റോയേൽ പാസ് പോയിന്റ്, ക്രേറ്റുകൾക്ക് 80 ശതമാനം വിലക്കിഴിവ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
പബ്ജിമൊബൈലിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള പാർട്ടികൾ സ്പൗൺ ഐലൻഡിൽ ഉണ്ടാവും.
സാൻഹോക്കിൽ ജീപ്പ്, ഡാസിയ, മിനി ബസ് എന്നിവയ്ക്ക് പകരം തുക്ഷായ് എന്ന മുച്ചക്ര വാഹനമായിരിക്കും ഉണ്ടാവുക. സ്കാർ-എൽ റൈഫിളിന് പകരം വികെൻഡി മാപ്പിൽ ജി36സി റൈഫിൾ വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍