പണമിടപാടുകൾക്കായി ഷാവോമിയുടെ എംഐ പേ ആപ്പ്

എംഐ പേ പുറത്തിറക്കി





ഓൺലൈൻ പണമിടപാടുകൾക്കായി ഷാവോമിയുടെ എംഐ പേ ആപ്പ് അവതരിപ്പിച്ചു.
യുണിഫൈഡ് പേമന്റ് ഇന്റർഫേയ്സ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷൻ എംഐ സ്റ്റോർ ആപ്പിൽ നിന്നും ഡൗൺലോഡ് ചെയ്യാം. എംഐയുഐയിൽ പ്രവർത്തിക്കുന്ന ഷാവോമി ഫോണുകളിൽ മാത്രമാണ് ആപ്പ് ഉപയോഗിക്കാൻ കഴിയുക. എംഐ പേ ആപ്പിന് നാഷണൽ പേമെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ ( എൻപിസിഐ) യുടെ അംഗീകാരമുണ്ടെന്നും സുരക്ഷിതമായ പണമിടപാടുകൾ സുരക്ഷിതമായിരിക്കുമെന്നും ഷാവോമി പറഞ്ഞു.



പേടിഎം, ഗൂഗിൾ പേ പോലുള്ള പേമെന്റ് ആപ്ലിക്കേഷനുകളെല്ലാം യുപിഐ അധിഷ്ടിതമായി പ്രവർത്തിക്കുന്നവയാണ്. ഈ ആപ്പുകളെ പോലെ തന്നെയാണ് എംഐ പേ ആപ്പിന്റേയും പ്രവർത്തനം.

വൈദ്യുതി ബിൽ, പാചക വാതകം, ടെലിഫോൺ, പ്രീപെയ്ഡ് മൊബൈൽ റീച്ചാർജ് എന്നിവ ഇതുവഴി സാധ്യമാവും. നിലവിൽ അസം പവർ, ബെസ്റ്റ് മുംബൈ, ബിഎസ്ഇഎസ് രാജ്ധാനി, ബിഎസ്ഇഎസ് യമുന എന്നീ സ്ഥാപനങ്ങൾ എംഐ പേയുമായി സഹകരിക്കുന്നുണ്ട്. ഹാത്ത് വേ, ഏഷ്യാനെറ്റ്, നെക്സ്ട്ര ബ്രോഡ്ബാന്റ് പോലുള്ള സേവനങ്ങളുടെ ബില്ലുകളും എംഐ പേ വഴി അടയ്ക്കാം. ക്യു ആർ കോഡ് ഉപയോഗിച്ചുള്ള പണമിടപാട് സൗകര്യം ഇതിലുണ്ട്.

ഐസിഐസിഐ ബാങ്കുമായി സഹകരിച്ചാണ് എംഐ പേ സേവനം നൽകുന്നത്. ഇന്ത്യൻ സെർവറുകളിൽ തന്നെയാണ് ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുകയെന്നനും ചൈനയിലേക്ക് അയക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം മറ്റ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഐഓഎസ് ഉപയോക്താക്കൾക്കും ആപ്പ് ഉപയോഗിക്കാൻ സാധിക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയില്ല.

തുടക്കമെന്ന നിലയിൽ എംഐ പേ ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും ഷാവോമി മുന്നോട്ടുവെക്കുന്നുണ്ട്. പുറത്തിറക്കിയതിന് ശേഷം എംഐ പേ ആപ്പ് ഉപയോഗിക്കുന്നവരിൽ നൂറ് ഭാഗ്യശാലികൾക്ക് റെഡ്മി നോട്ട് 7 സ്മാർട്ഫോണും 50 പേർക്ക് 32 ഇഞ്ച് എംഐ എൽഇഡി ടിവി 4എ പ്രോ യും സൗജന്യമായി ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍