ഷവോമി റെഡ്മി ഗോ ഇന്ത്യയിലെത്തി

ഷവോമി റെഡ്മി ഗോ ഇന്ത്യയിലെത്തി 


    സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ ആദ്യ ആൻഡ്രോയിഡ് ഗോ ഫോണായ റെഡി ഗോ ഇന്ത്യയിൽ പുറത്തിറക്കി.
4 ,499 രൂപയാണ് ഫോണിന്റെ വില .ഷവോമിയുടെ ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കുറഞ്ഞ ഫോണാണിത് .മാർച്ച് 22 ന് 12 മണി മുതൽ ഷവോമി വെബ്സൈറ്റ് വഴിയും മൈ ഹോം സ്റ്റോറുകൾ വഴിയും ഫ്ലിപ്കാർട്ട് വഴിയും ഫോൺ വാങ്ങാം.

വില കുറഞ്ഞ സ്മാർട്ട് ഫോണുകളിലും ആൻഡ്രോയിഡിനെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഗൂഗിൾ ആൻഡ്രോയിഡ് ഗോ അവതരിപ്പിച്ചത് .ആൻഡ്രോയിഡ് 8 .0 ഓറിയോയുടെ മറ്റൊരു പതിപ്പാണിത് .വളരെ പരിമിതമായ സ്റ്റോറേജ് ഉപയോഗിച്ച് ഗോ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാം .ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇണങ്ങുന്ന വിധം ഗൂഗിൾ ഗോ യൂട്യൂബ് ഗോ , ജിമെയിൽ ഗോ തുടങ്ങിയ ആപ്പുകളും ഗൂഗിൾ ഒരുക്കിയിട്ടുണ്ട് .ഇവയെല്ലാം റെഡി ഗോയിലുണ്ട് .

ഷവോമി റെഡ്മി ഗോയ്ക്ക് 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണുളളത് .1 .4 ജിഗാഹെർട്സുള്ള ക്വാർട്ടക്സ് എ53 കോർ സ്റ്റാഫഡ്രാഗൺ 425 ചിപ്ലേറ്റ് പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത് .ഒരു ജിബി റാമും 8 ജിബി അല്ലെങ്കിൽ 16 ജിബി സ്റ്റോറേജുമുണ്ട് .രണ്ടും സിം കാർഡുകൾ ഫോണിൽ ഉപയോഗിക്കാനാകും .
പുറകിൽ എൽഇഡി ഫ്ലാഷ് ഉൾപ്പെടെ 8 എംപിയുടെ ക്യാമറയുണ്ട് .മുന്നിൽ 5 എംപി ക്യാമറയാണ് .3000 എംഎഎച്ച് ആണ് ബാറ്ററി .എച്ച്എംഡി ഗ്ലോബൽ , സാംസങ് കമ്പനികളെ നേരിടുന്നതിനാണ് ഷവോമി കുറഞ്ഞ വിലയിൽ ആൻഡ്രോയിഡ് ഗോ സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത് .ഈ രണ്ടു കമ്പനികളും ആൻഡ്രോയിഡ് ഗോ സ്മാർട്ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു .

Purchase Link


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍