48 മെഗാപിക്സൽ ക്യാമറയുമായി NOKIA

 നോക്കിയ X71





48 മെഗാപിക്സൽ ക്യാമറ ശ്രേണിയിലേക്ക് നോക്കിയയുടെ സ്മാർട്ട്ഫോണും
. നോക്കിയ X71 എന്ന പേരിട്ട മോഡൽ തായ്വാനിൽ അവതരിപ്പിച്ചു . എക്സ് പരമ്പരയിൽ നിന്നും നോക്കിയയുടെ ആദ്യത്തെ മോഡലാണിത് .

 ഹോൾ പഞ്ച് സെൽഫി ക്യാമറയാണ് ഈ മോഡലിന്റെ മറ്റൊരു പ്രത്യേകത . അതായത് ഫോണിന്റെ ഇടതുഭാഗത്ത് ഡിപ്ലേയിൽ ദ്വാരം പോലെയായിരിക്കും സെൽഫി ക്യാമറ . അതോടൊപ്പം ട്രിപ്പിൾ ക്യാമറ , സ്നാപ്ഡ്രാഗൺ 660 പ്രൊസസർ , 3500എം.എ.എച്ച് ബാറ്ററി , ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ പൈ എന്നിവയാണ് മറ്റു പ്രത്യേകതകൾ.

ഏകദേശം 26,600 രൂപയായിരിക്കും ഇന്ത്യയിലെ വില .ബ്ലാക്ക് കളറിൽ മാത്രമാണ് ലഭ്യമാവുക .എന്നാൽ ഇന്ത്യയിൽ ഇത് എന്ന് മുതൽ ലഭ്യമാവും എന്ന് സൂചിപ്പിക്കുന്നില്ല. 2.5 ഡി ഗ്ലാസ് സംരക്ഷണമാണ് ഈ മോഡലിന്റെ ഇരുവശത്തും.

ട്രിപ്പിൾ ബാക്ക് ക്യാമറക്ക് പിന്നിലായാണ് ഫിംഗർപ്രിന്റ്. uoucia ഫുൾ എച്ച്ഡി + ഡിസ്പ്ലെ , 6ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് ആണ് അടിസ്ഥാന വാരിയന്റ് .മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാം.

48 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ ( f/1.8 അപേർച്ചർ ) 5 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ ( f/2.4 അപേർച്ചർ ) 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് സെൻസർ എന്നിങ്ങനെയാണ് ട്രിപ്പിൾ ക്യാമറ സെറ്റ്അപ്പ് .16 മെഗാപിക്സലിന്റെതാണ് സെൽഫി ക്യാമറ , 3.5 എം.എം ഹെഡ്ഫോൺ ജാക്കറ്റും കമ്പനി നൽകുന്നുണ്ട് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍