സിം കാർഡ് എടുക്കാൻ ആധാർ നിർബന്ധമില്ലെന്ന്
പുതിയ മൊബൈൽ ഫോൺ കണക്ഷൻ എടുക്കാൻ ആധാർ നമ്പർ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ . പുതിയ സിം ഉപഭോക്താക്കൾക്ക്
നൽകുന്നതിന് ഡ്രൈവിങ് ലൈസൻസ് , പാസ്പോർട്ട് , വോട്ടർ ഐ.ഡി കാർഡ് തുടങ്ങിയ രേഖകൾ സ്വീകരിക്കാമെന്ന് മൊബൈൽ ഫോൺ കമ്പനികൾക്ക് നിർദേശം നൽകിയതായി ടെലികോം സെക്രട്ടറി പറഞ്ഞു . ' ആധാർ നമ്പർ ഇല്ലാത്തവർക്ക് മൊബൈൽ സിം കാർഡ് നിഷേധിക്കരുതെന്ന് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട് . മറ്റ് കെ.വൈ.സി രേഖകൾ സമർപ്പിക്കുന്നവർക്ക് - സിം നൽകാം . എന്ന് ടെലികോം സെക്രട്ടറി പറഞ്ഞു
0 അഭിപ്രായങ്ങള്‍